Top

എറണാകുളം ജില്ലയില്‍ ഇന്ന് 924 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ ഇന്ന് 924 പേര്‍ക്ക് കൊവിഡ്
X
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 924 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 889 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 35 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതില്‍ 15 പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളും അഞ്ചുപേര്‍ ഒഡിഷ സ്വദേശികളും മൂന്നുപേര്‍ തമിഴ്‌നാട് സ്വദേശികളും മൂന്നുപേര്‍ ബിഹാര്‍ സ്വദേശികളും മൂന്നുപേര്‍ പെരുമ്പാവൂര്‍ സ്വദേശികളുമാണ്. നോര്‍ത്ത് പറവൂര്‍ സ്വദേശി, കീഴ്മാട് സ്വദേശി, മാലിദ്വീപ് സ്വദേശി, കര്‍ണാടക സ്വദേശി, വരാപ്പുഴ സ്വദേശി, കൊല്ലം സ്വദേശി എന്നിവരാണ് മറ്റുള്ളവര്‍. ഇന്ന് സമ്പര്‍ക്കം വഴി ജില്ലയിലെ വിവിധ ആശുപത്രികളിലെ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ ആലുവ സ്വദേശി, തൃപ്പൂണിത്തുറ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക, എറണാകുളത്തെ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തക വൈറ്റില സ്വദേശിനി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍(32), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക മൂക്കന്നൂര്‍ സ്വദേശിനി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക ആലപ്പുഴ സ്വദേശിനി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. ഇന്ന് സമ്പര്‍ക്കം വഴി ഐഎന്‍എച്ച്എസിലെ 12 പേര്‍ക്കും മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഐക്കരനാട് 1, ആലങ്ങാട് 15,ആലുവ 14, ആമ്പല്ലൂര്‍ 9, അങ്കമാലി1, അയ്യമ്പുഴ 29, അയ്യപ്പന്‍കാവ് 2, ചളിക്ക വട്ടം 6, ചെല്ലാനം 14, ചേന്ദമംഗലം 19, ചെങ്ങമനാട് 3, ചേരനല്ലൂര്‍ 15, ചിറ്റാറ്റുകര 17, ചൂര്‍ണിക്കര 3, ചോറ്റാനിക്കര 2, ദേശാഭിമാനി 3, ഇടക്കൊച്ചി 3, ഇടപ്പള്ളി 10, എടത്തല 1, എടവനക്കാട് 1, എളമക്കര 8, എളങ്കുന്നപ്പുഴ 10, ഏലൂര്‍ 14, എറണാകുളം 7, എറണാകുളം നോര്‍ത്ത് 1, ഏഴിക്കര 6, ഫോര്‍ട്ട് കൊച്ചി 53, ഇടുക്കി 2, കമക്കുടി 11, കടവന്ത്ര 4, കടുങ്ങല്ലൂര്‍ 5, കാലടി 9, കളമശ്ശേരി 9, കലൂര്‍ 11, കാഞ്ഞൂര്‍ 3, കറുകുറ്റി 2, കടുങ്ങല്ലൂര്‍ 2, കരുവേലിപ്പടി 2, കീരംപാറ 1, കീഴ്മാട് 6, കൂവപ്പടി 10, കോതമംഗലം 12, ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം 6, കോട്ടപ്പടി 1, കോട്ടുവള്ളി 6, കുമ്പളം 7, കുമ്പളങ്ങി 11, കുന്നത്ത്‌നാട് 13, കുട്ടമ്പുഴ 1, മലയാറ്റൂര്‍ നീലിശ്വരം 2, മണീട് 1, മഞ്ഞള്ളൂര്‍ 2, മഞ്ഞപ്ര 6, മരട് 13, മാറാടി 6, മട്ടാഞ്ചേരി 18, മഴുവന്നൂര്‍ 11, മൂക്കന്നൂര്‍ 1, മൂത്തകുന്നം 1, മുടക്കുഴ 2, മുളന്തുരുത്തി 6, മുളവുകാട് 1, മുവ്വാറ്റുപുഴ 9, നായരമ്പലം 6, നെടുമ്പാശ്ശേരി 7, നെല്ലിക്കുഴി 4, ഞാറയ്ക്കല്‍ 25, നോര്‍ത്ത് പറവൂര്‍ 3, ഒക്കല്‍ 5, പച്ചാളം 2, പാടിവട്ടം 3, പായിപ്ര 6, പാലക്കാട് 1, പാലാരിവട്ടം 3, പള്ളിപ്പുറം 8, പള്ളുരുത്തി 20, പാണ്ടിക്കുടി 2, പട്ടിമറ്റം 2, പെരുമ്പാവൂര്‍ 13, പെരുമ്പടപ്പ് 1, പിണ്ടി മന 2, പോണേക്കര 1, പൂണിത്തുറ 1, പൂതൃക്ക 5, പുത്തന്‍വേലിക്കര 10, രാമമംഗലം 2, രായമംഗലം 33, സൗത്ത് വാഴക്കുളം 2, ശ്രീ മൂലനഗരം 4, തമ്മനം 2, തേവര 3, തൃക്കാക്കര 39, തിരുവാണിയൂര്‍ 2, തിരുവാങ്കുളം 3, തോപ്പുംപടി 8, തൃപ്പൂണിത്തുറ 16, തൃശ്ശൂര്‍ 1, തുറവൂര്‍ 11, ഉദയംപേരൂര്‍ 15, വടക്കേക്കര 15, വടവുകോട് 3, വടുതല 4, വാളകം 1, വാരപ്പെട്ടി 8, വരാപ്പുഴ 3, വെങ്ങോല 12, വേങ്ങൂര്‍ 11, വെണ്ണല 1, വൈറ്റില 7 എന്നിങ്ങനെ കൂടാതെ

തമിഴ്‌നാട് 1, ഒഡീഷ 1, കോട്ടയം 2, ഡല്‍ഹി 1, ഇതരസംസ്ഥാന തൊഴിലാളികള്‍ 17, തിരുവനന്തപുരം 2, ഉത്തരാഖണ്ഡ് 1, ഉത്തര്‍പ്രദേശ് 1, വയനാട് 1, പശ്ചിമ ബംഗാള്‍ 2, ആലപ്പുഴ 20 സ്വദേശികള്‍ക്കും ഇന്ന് ജില്ലയില്‍ സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 337 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1053 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2188 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21356 ആണ്. ഇതില്‍ 19318 പേര്‍ വീടുകളിലും 234 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1804 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 322 പേരെ ആശുപത്രിയിലും എഫ് എല്‍ ടി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ ടി സികളില്‍ നിന്ന് 188 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 6109 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ 2733 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 1537 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1475 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാംപിളുകള്‍ ഉള്‍പ്പെടെ ഇനി 1454 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നു സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1781 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Ernakulam district: there are 924 Covids cases today

Next Story

RELATED STORIES

Share it