Sub Lead

ബൈഡന്‍ ചരിത്രം രചിക്കുന്നത് രക്തം പുരണ്ട കരങ്ങളാല്‍: ഉര്‍ദുഗാന്‍

ബൈഡന്‍ ചരിത്രം രചിക്കുന്നത് രക്തം പുരണ്ട കരങ്ങളാല്‍: ഉര്‍ദുഗാന്‍
X

അങ്കാറ: ഇസ്രായേല്‍ ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരേ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കരങ്ങളില്‍ ചോര പുരണ്ടിരിക്കുകയാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

'താങ്കള്‍ രക്തം പുരണ്ട കൈകള്‍ കൊണ്ട് ചരിത്രം രചിക്കുകയാണ്. ഞങ്ങള്‍ക്ക് നിശബ്ദരായിരിക്കാനാവില്ല' അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനു തുര്‍ക്കി പിന്തുണ തുടരുമെന്ന് വിദേശകാര്യമന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലുവും പറഞ്ഞു.

Next Story

RELATED STORIES

Share it