ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകളില്‍ അന്വേഷണം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍

ജസ്റ്റിസ് എച്ച് എസ് ബേദി സമിതി 20 ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം വ്യാജമാണെന്നു റിപോര്‍ട്ട് നല്‍കിയിരുന്നു

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകളില്‍ അന്വേഷണം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഏറ്റുമുട്ടലുകളില്‍ മിക്കതും വ്യാജമാണെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനായിരുന്ന ബി ജി വര്‍ഗീസ്, കവി ജാവേദ് അക്തര്‍ എന്നിവരാണ് ഹരജി നല്‍കിയത്. ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എച്ച് എസ് ബേദി സമിതി 20 ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം വ്യാജമാണെന്നു റിപോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല, വ്യാജ ഏറ്റുമുട്ടകളില്‍ ഏര്‍പ്പെട്ട 10 പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. അതേസമയം, ഏറ്റുമുട്ടലുകളൊന്നും ഗുജറാത്ത് വംശഹത്യയുടെ ഭാഗമല്ലെന്നും സംസ്ഥാന ഭരണത്തില്‍ ഉള്ളവരോ രാഷ്ട്രീയ നേതാക്കളോ ഇടപെട്ടതിന് തെളിവില്ലെന്നുമാണ് റിപോര്‍ട്ടിലെ പരാമര്‍ശം.
basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top