Sub Lead

ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ
X

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ശിപാര്‍ശ ചെയ്തതായി റിപോര്‍ട്ട്. പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രിംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപോര്‍ട്ടും അതിന് ജസ്റ്റീസ് വര്‍മ നല്‍കിയ മറുപടിയും സഹിതമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റീസ് കത്തെഴുതിയത്.

ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മയോട് മറുപടി തേടിയിരുന്നു. രാജി സമര്‍പ്പിക്കുക അല്ലെങ്കില്‍ കുറ്റവിചാരണ നേരിടേണ്ടി വരുമെന്ന കാര്യവും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ജസ്റ്റിസ് വര്‍മ, രാജിവെയ്ക്കാന്‍ തയ്യാറല്ലെന്നും അറിയിച്ചു. ഇതേതുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ മാര്‍ച്ച് 14ന് രാത്രി തീപ്പിടിത്തമുണ്ടായത്. തീ അണയ്ക്കുന്നതിനിടെയാണ് ചാക്കുകളിലാക്കിയനിലയില്‍ പണം കണ്ടെത്തിയത്. സംഭവം ഏറെ വിവാദമായതിന് പിന്നാലെ ജസ്റ്റിസ് വര്‍മയെ പിന്നീട് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും ജുഡീഷ്യല്‍ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്.







Next Story

RELATED STORIES

Share it