Sub Lead

വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോവാദി നേതാവ് വേൽമുരുകൻ; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി

കൊല്ലപ്പെട്ട വേൽമുരുകൻ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം സ്വദേശിയാണ്.

വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോവാദി നേതാവ് വേൽമുരുകൻ; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി
X

കൽപ്പറ്റ: വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോവാദി നേതാവ് വേൽമുരുകൻ. കാപ്പിക്കളത്ത് ഭാസ്കരൻ മലയിലാണ് തണ്ടർബോൾട്ട് വെടിവയ്പ്പിൽ വേൽമുരുകൻ കൊല്ലപ്പെട്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. എപ്പോള്‍ പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടു പോവുമെന്ന് സൂചനയില്ല.

കണ്ണൂർ റെയ്ഞ്ച് ഡിഐജി കെ സേതുരാമൻ, നക്സൽ വിരുദ്ധസേന മേധാവി ചൈത്ര തെരേസ ജോൺ , വയനാട് ജില്ലാ പോലിസ് മേധാവി ജി പൂങ്കുഴലി, വയനാട് സബ് കലക്ടർ വികൽപ് ഭരദ്വാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതേഹ പരിശോധന നടന്നത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും മാധ്യമ പ്രവർത്തകർക്ക് സ്ഥലത്തേക്ക് പ്രവേശിക്കാനായില്ല.

കൊല്ലപ്പെട്ട വേൽമുരുകൻ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം സ്വദേശിയാണ്. മധുര ലോ കോളജ് വിദ്യാർഥിയായിരിക്കേയാണ് അദ്ദേഹം മാവോവാദി പ്രവർത്തനത്തിൽ പങ്കാളിയായി ഒളിവിൽ പോകുന്നത്. 36 വയസുണ്ടെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. സഹോദരൻ അഡ്വ. മുരുകൻ തമിഴ്നാട്ടിലെ മനുഷ്യാവകാശ പ്രവർത്തകനാണ്.

Next Story

RELATED STORIES

Share it