തിരഞ്ഞെടുപ്പ് കമ്മീഷന്റെ രാജ്യവ്യാപക പരിശോധന; കണക്കില്‍പെടാത്ത 677 കോടി പിടിച്ചെടുത്തു
തമിഴ്‌നാട്ടില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. പണവും സ്വര്‍ണവും അടക്കം 130 കോടി രൂപയാണ് തമിഴ്‌നാട്ടില്‍നിന്നും അനധികൃതമായി കണ്ടെടുത്തത്. ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രയില്‍നിന്ന് 128 കോടി പിടിച്ചെടുത്തു.

കൂടുതല്‍ പണം കണ്ടെത്തിയത് തമിഴ്‌നാട്ടില്‍നിന്ന്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ പണമൊഴുക്കുന്നത് കണ്ടെത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡ് രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 677 കോടി രൂപ പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. പണവും സ്വര്‍ണവും അടക്കം 130 കോടി രൂപയാണ് തമിഴ്‌നാട്ടില്‍നിന്നും അനധികൃതമായി കണ്ടെടുത്തത്. ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രയില്‍നിന്ന് 128 കോടി പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഉത്തര്‍പ്രദേശില്‍നിന്ന് തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 120 കോടി രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്. ഇവിടെനിന്നും കൂടുതലും മദ്യമാണ് കണ്ടെത്തിയത്. പഞ്ചാബില്‍നിന്നും 104 കോടി രൂപയാണ് ഇതുവരെ റെയ്ഡിലൂടെ പിടിച്ചെടുത്തത്. പഞ്ചാബില്‍നിന്ന് പിടിച്ചെടുത്തവയില്‍ കൂടുതലും ലഹരിവസ്തുക്കളാണ്. ലഹരി ഉപയോഗത്തിന്റെ സ്വാധീനം ഇവിടെ വര്‍ധിച്ചതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍നിന്നും താരതമ്യേന കുറഞ്ഞ തുകയാണ് പിടിച്ചെടുത്തത്.
പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള ഇവിടെനിന്ന് 33 കോടി രൂപയാണ് റെയ്ഡില്‍ കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ 266 നിരീക്ഷകര്‍ രാജ്യവ്യാപകമായി 188 ലോക്‌സഭാ മണ്ഡലങ്ങളിലാണ് പരിശോധന നടത്തിയത്. സ്ഥാനാര്‍ഥികള്‍ ചട്ടവിരുദ്ധമായി മണ്ഡലത്തില്‍ പണം ചെലവഴിക്കുന്നുണ്ടോയെന്നും കണക്കില്‍പെടാത്ത പണം സൂക്ഷിക്കുന്നുണ്ടോയെന്നുമാണ് സംഘം പ്രധാനമായും പരിശോധിച്ചത്. അനധികൃത പണം കണ്ടെത്തുന്നതിനായി ഫഌയിങ് സ്‌ക്വാഡ്, സാമ്പത്തിക പരിശോധനാ വിഭാഗം, വീഡിയോ നിരീക്ഷണസംഘം തുടങ്ങിയവ എല്ലാ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലും പരിശോധന തുടരുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
RELATED STORIES
റെയ്ഡിനു പിന്നാലെ ന്യൂസ്ക്ലിക്ക് എഡിറ്ററും എച്ച്ആര്‍ മേധാവിയും...
3 Oct 2023 5:04 PM GMTഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്;...
3 Oct 2023 5:45 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT