കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മെയ് 10ന് തിരഞ്ഞെടുപ്പും 13 ന് വോട്ടെണ്ണലും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 24 നാണ് കര്‍ണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 5,21,73,579 വോട്ടര്‍മാരാണുള്ളത്. 9.17 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട്. 100 വയസ്സിന് മുകളിലുള്ള 16000ത്തിലധികം വോട്ടര്‍മാരുണ്ട്. 80 വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ക്ക് വീട്ടില്‍ നിന്ന് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കും. 2023 ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്നവര്‍ക്കും വോട്ടുചെയ്യാനാവും.
അതിനിടെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. 124 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഒന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിലും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കനകപുര മണ്ഡലത്തിലും മത്സരിക്കും. മാര്‍ച്ച് 20ന് 80 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ആദ്യ പട്ടിക ആം ആദ്മി പാര്‍ട്ടിയും പുറത്തിറക്കിയിരുന്നു.
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT