Sub Lead

ശാഹീന്‍ ബാഗ് സമരത്തിനെതിരേ വര്‍ഗീയ പരാമര്‍ശം: ബിജെപി നേതാവിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

ഇതിനുമുമ്പും മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയതിനു കപില്‍ മിശ്രയ്‌ക്കെതിരേ കേസെടുത്തിരുന്നു

ശാഹീന്‍ ബാഗ് സമരത്തിനെതിരേ വര്‍ഗീയ പരാമര്‍ശം: ബിജെപി നേതാവിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം തുടരുന്ന ശാഹീന്‍ ബാഗ് സമരക്കാര്‍ക്കെതിരേ ട്വിറ്ററിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയതിനു ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരേ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മതവികാരം വ്രണപ്പെടുത്തുന്നതാണ് ട്വീറ്റെന്നു ചൂണ്ടിക്കാട്ടി നേരത്തേ കപില്‍ മിശ്രയുടെ ട്വീറ്റ് ഒഴിവാക്കാന്‍ ട്വിറ്ററിനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടക്കുന്ന ഷാഹീന്‍ബാഗ് പാകിസ്താനിലേക്കുള്ള കവാടമാണെന്നായിരുന്നു കപില്‍ മിശ്രയുടെ ട്വീറ്റ്. ശാഹീന്‍ ബാഗിലൂടെയാണ് പാകിസ്താന്‍ ഇന്ത്യയിലേക്കു കടക്കുന്നത്. ഡല്‍ഹിയിലെ പല മേഖലകളിലും മിനി പാകിസ്താന്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കപില്‍ മിശ്ര ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഇതിനുമുമ്പും മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയതിനു കപില്‍ മിശ്രയ്‌ക്കെതിരേ കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനവാരം തൊപ്പി ധരിച്ച മുസ്‌ലിം പുരുഷന്റെയും കുടുംബത്തിന്റെയും ചിത്രം ട്വീറ്റ് ചെയ്ത് വംശീയവിദ്വേഷം പരത്തുന്ന കമന്റിട്ടതിനു സാമൂഹികപ്രവര്‍ത്തകനായ സാകേത് ഗോഖലെയുടെ പരാതിയില്‍ മിശ്രയ്‌ക്കെതിരേ കേസെടുത്തിരുന്നു. മലിനീകരണം കുറയ്ക്കാന്‍ ദീവാലിയില്‍ പൊട്ടിക്കുന്ന പടക്കത്തിന്റെ അളവല്ല കുറയ്‌ക്കേണ്ടതെന്നും ഈ പടക്കങ്ങള്‍ കുറച്ചാല്‍ മതിയെന്നുമായിരുന്നു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത്. മുസ്‌ലിംകളുടെ ജനസംഖ്യാവര്‍ധന ചൂണ്ടിക്കാട്ടി മുസ്‌ലിം കുട്ടികളെ മലിനീകരണം ഉണ്ടാക്കുന്ന വസ്തുവായി ചിത്രീകരിച്ചത്.


Next Story

RELATED STORIES

Share it