Sub Lead

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സ്വര്‍ണക്കടത്ത് നടന്നത് എം ശിവശങ്കറിന്റെ അറിവോടെ; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സ്വര്‍ണക്കടത്ത് നടന്നത് എം ശിവശങ്കറിന്റെ അറിവോടെ;  ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില് മുഖ്യമന്ത്രിയുട മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിന്റെ അറിവോടെയാണ് സ്വര്‍ണക്കള്ളകടത്ത് നടന്നതെന്നും കുറ്റകൃത്യത്തിലൂടെ ശിവശങ്കര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. നയതന്ത്രബാഗില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം കുറ്റസമ്മതം നടത്തട്ടെയെന്ന് സ്വപ്ന ശിവശങ്കറോട് ചോദിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ഉച്ചക്ക് മൂന്ന് മണിയോടെയാണ് എന്‍ഫോഴ്‌സ്‌മെന്‌മെന്‍ര് ഡയറകടറേറ്റ് ശിവശങ്കര്‍ക്കെതിരേ ആയിരത്തിലധികം പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ പ്രദാന പരാമര്ഡശങ്ങള്‍ ഇവയാണ് . സ്വപ്ന സരിത് സന്ദീപ് എന്നിവരുള്‍പ്പെടന്ന സംഘത്തിന് സ്വര്‍ണക്കടത്തിനായുള്ള എല്ലാ ഒത്താശകളും ശിവശങ്കര്‍ ചെയ്ത് കൊടുത്തു. ശിവശങ്കറിന്റെ അറിവോടെയാണ് എല്ലാം നടന്നത്. ഇതലൂടെ അനധികൃത വരുമാനം ഉണ്ടാക്കി. ഇവ വിവിധ ഇടങ്ങളിലായി നിക്ഷേപിച്ചു, സ്വപ്നയുടെലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയും ശിവശങ്കറിന്റതാണ് . വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ര്‍ലഭിച്ച കോഴപണമാണിത്. പല സര്‍ക്കാര്‍ പദ്ധതികളുടെയും ടെന്‍ഡര്‍ രേഖകള്‍ ശിവശങ്കര്‍ സ്വപ്ന വഴി വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തിക്കൊടുത്തു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്രബാഗില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം കുറ്റസമ്മതം നടത്തട്ടെയെന്ന് സ്വപ്ന ശിവശങ്കറോട് ചോദിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വാട്‌സ് അപ്പിലൂടെയാണ് ചാറ്റ് നടത്തിയത്. എന്നാല്‍ ഈ സന്ദേശം മുന്‍നിര്‍ത്തിയുള്ള ചോദ്യത്തിന് ഒഴിഞ്ഞുമാറുകയാണ് ശിവശങ്കര്‍ ചെയ്തത്. രസിയുണ്ണി എന്ന് പേരുള്ള ഒരു സ്ത്രീയുമായുളള നിഗൂഡ വാട്‌സ് അപ്പ് ചാറ്റുകളെകുറിച്ചും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കള്ളക്കടത്തിനെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ദിവസേന ശിവശങ്കര്‍ ഈ സത്രീയുമായി സംസാരിക്കുന്നുണ്ട്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിലെ 80 ലക്ഷത്തിന്റെ കുംഭകോണം എന്ന് ഒരു സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച ചോദ്യത്തിന് കേസുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. ശിവശങ്കറിന്റെ സ്വത്ത് കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇനിയുടെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാനുണ്ടെന്നും അഡീഷണല്‍ കുറ്റപത്രം ഉണ്ടാവുമെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it