Sub Lead

ഇഡി റെയ്ഡ്: തൃണമൂല്‍ മന്ത്രിയുടെ അനുയായിയുടെ വസതിയില്‍നിന്ന് 20 കോടി പിടിച്ചെടുത്തു

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ അടുത്ത അനുയായി ആയ അര്‍പ്പിത മുഖര്‍ജിയുടെ വസതിക്കു സമീപമായിരുന്നു ഇഡി തിരച്ചില്‍ നടത്തിയത്.

ഇഡി റെയ്ഡ്: തൃണമൂല്‍ മന്ത്രിയുടെ അനുയായിയുടെ വസതിയില്‍നിന്ന് 20 കോടി പിടിച്ചെടുത്തു
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മന്ത്രിയുടെ അടുത്ത അനുയായിയുടെ താമസസ്ഥലത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടത്തിയ റെയ്ഡില്‍ ഏകദേശം 20 കോടിയോളം രൂപ കണ്ടെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ അടുത്ത അനുയായി ആയ അര്‍പ്പിത മുഖര്‍ജിയുടെ വസതിക്കു സമീപമായിരുന്നു ഇഡി തിരച്ചില്‍ നടത്തിയത്.

വെസ്റ്റ് ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍, വെസ്റ്റ് ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ്. കുംഭകോണവുമായി ബന്ധപ്പെട്ട പണമാകാം റെയ്ഡില്‍ കണ്ടെടുത്തതെന്നാണ് കരുതുന്നത്. പണം എത്രയുണ്ടെന്ന് തിട്ടപ്പെടുത്താന്‍, ഇഡി ഉദ്യോഗസ്ഥര്‍ ബാങ്ക് ജീവനക്കാരുടെ സഹായം തേടിയിട്ടുണ്ട്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കൂമ്പാരമായി കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഇരുപതോളം മൊബൈല്‍ ഫോണുകളും സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.

പാര്‍ഥാ ചാറ്റര്‍ജിയെ കൂടാതെ മറ്റൊരു മന്ത്രിയായ പരേഷ് അധികാരിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് കുംഭകോണ കേസില്‍ ഈ രണ്ടുമന്ത്രിമാരെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഗ്രൂപ്പ് സി ആന്റ് ഡി ജീവനക്കാര്‍, 912 ക്ലാസുകളിലെ അസിസ്റ്റന്റ് അധ്യാപകര്‍, പ്രൈമറി അധ്യാപകര്‍ എന്നിവരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ കല്‍ക്കട്ട ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ നിരവധി റിട്ട് പെറ്റീഷനുകള്‍ കോടതിക്ക് മുമ്പാകെ വന്നതിന് പിന്നാലെയായിരുന്നു ഇത്. അധ്യാപക അനധ്യാപക നിയമനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഈ കേസുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it