Sub Lead

ബിജെപിക്ക് വേണ്ടി മൊഴിമാറ്റാൻ സിഐ ഭീഷണിപ്പെടുത്തി; പോലിസിനെതിരേ ഡിവൈഎഫ്ഐ

ബിജെപിക്കാർ ഡിവൈഎഫ്ഐക്കാരെ ആക്രമിച്ചുവെന്ന കേസിൽ മൊഴിമാറ്റിക്കാൻ സിഐ ഭീഷണിപ്പെടുത്തിയെന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രേംജിത്ത് ആരോപിക്കുന്നത്.

ബിജെപിക്ക് വേണ്ടി മൊഴിമാറ്റാൻ സിഐ ഭീഷണിപ്പെടുത്തി; പോലിസിനെതിരേ ഡിവൈഎഫ്ഐ
X

ആലപ്പുഴ: കായംകുളത്ത് പോലിസിനെതിരേ പരാതിയുമായി ഡിവൈഎഫ്ഐ. ബിജെപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ നേതാവിൻ്റെ ഭാര്യയെ പോലിസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആരോപണം സാധൂകരിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും ഡിവൈഎഫ്ഐ പറയുന്നു.

ബിജെപിക്കാർ ഡിവൈഎഫ്ഐക്കാരെ ആക്രമിച്ചുവെന്ന കേസിൽ മൊഴിമാറ്റിക്കാൻ സിഐ ഭീഷണിപ്പെടുത്തിയെന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രേംജിത്ത് ആരോപിക്കുന്നത്.

മൊഴി മാറ്റിയില്ലെങ്കിൽ ഭർത്താവിനെ പുറംലോകം കാണിക്കില്ലെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്നാണ് ഡിവൈഎഫ്ഐ നേതാവിൻ്റെ ഭാര്യ ധന്യ പറയുന്നത്. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഡിവൈഎഫ്ഐ നേതാവിൻ്റെ ഗർഭിണിയായ ഭാര്യ കായംകുളം താലുക്ക് ആശുപത്രിയിൽ ചികിൽസ തേടി.

Next Story

RELATED STORIES

Share it