ലൗ ജിഹാദ് ആരോപണം ആര്‍എസ്എസ്സിനെ സഹായിക്കാന്‍: ഡിവൈഎഫ്‌ഐ

ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

ലൗ ജിഹാദ് ആരോപണം ആര്‍എസ്എസ്സിനെ സഹായിക്കാന്‍: ഡിവൈഎഫ്‌ഐ

കോഴിക്കോട്: ലൗ ജിഹാദ് ആരോപണം ആര്‍എസ്എസിനെ സഹായിക്കാനേ ഉപകരിക്കൂ എന്നും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സിറോ മലബാര്‍ സഭ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഡിവൈഎഫ്‌ഐ. ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ അഭിപ്രായത്തിന് ശേഷമാണ് ഇടയലേഖനവുമായി സഭ രംഗത്തെത്തിയത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ഐഎസ്. ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യം. എന്നാല്‍ എതിര്‍പ്പ് മൂലം ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.


RELATED STORIES

Share it
Top