Sub Lead

പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ സാന്നിധ്യം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഹൈക്കമ്മീഷന്റെ റെസിഡന്‍ഷ്യല്‍ മേഖലയിലാണ് ഡ്രോണ്‍ കണ്ടെത്തിയതെന്നും ഹൈക്കമ്മീഷന്റെ ഓഫിസിലാണ് കണ്ടെത്തിയതെന്നും റിപോര്‍ട്ടുകളുണ്ട്.

പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ സാന്നിധ്യം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ
X

ന്യൂഡല്‍ഹി: പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ കണ്ടെത്തി. പാകിസ്താന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കോമ്പൗണ്ടിന് മുകളിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇന്ത്യ പാകിസ്താനെ കടുത്ത പ്രതിഷേധം അറിയിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ വ്യോമതാവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹൈക്കമ്മീഷന്‍ വളപ്പില്‍ സുരക്ഷാവീഴ്ചയുണ്ടായത്. ജൂണ്‍ 26 നാണ് സംഭവം.

ഹൈക്കമ്മീഷന്റെ റെസിഡന്‍ഷ്യല്‍ മേഖലയിലാണ് ഡ്രോണ്‍ കണ്ടെത്തിയതെന്നും ഹൈക്കമ്മീഷന്റെ ഓഫിസിലാണ് കണ്ടെത്തിയതെന്നും റിപോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച കശ്മീര്‍ അതിര്‍ത്തിയില്‍ അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ഞായറാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ സൂചിപ്പിക്കുന്നത് പാകിസ്താന്‍ ആസ്ഥാനമായുള്ള ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്യിബ തുടങ്ങിയ ഗ്രൂപ്പുകള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നാണ്- ലെഫ്റ്റനന്റ് ജനറല്‍ ഡി പി പാണ്ഡെ ശ്രീനഗറില്‍ എന്‍ഡിടിവിയോട് പറഞ്ഞു.

പാകിസ്താന്‍ മണ്ണിലെ ഉയര്‍ന്ന സുരക്ഷയുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ സുരക്ഷാലംഘനം സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it