Sub Lead

ഡോ. എം കെ ജയരാജ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഊര്‍ജതന്ത്ര വിഭാഗം പ്രഫസറായ ജയരാജിനെ നാലു വര്‍ഷത്തേക്കാണ് വൈസ് ചാന്‍സ്‌ലറായി നിയമിച്ചത്.

ഡോ. എം കെ ജയരാജ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍
X

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സ്‌ലറായി ഡോ. എം കെ ജയരാജിനെ ഗവര്‍ണര്‍ നിയമിച്ചു. ചാന്‍സ്‌ലറായ ഗവര്‍ണറാണ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഊര്‍ജതന്ത്ര വിഭാഗം പ്രഫസറായ ജയരാജിനെ നാലു വര്‍ഷത്തേക്കാണ് വൈസ് ചാന്‍സ്‌ലറായി നിയമിച്ചത്. വി സി നിയമനത്തിനായി സമര്‍പ്പിച്ച സര്‍ക്കാര്‍ അനുകൂല പാനലില്‍ ഉള്‍പ്പെട്ട വ്യക്തികളില്‍ ഒരാളാണ് ഡോ. ജയരാജ്.


Next Story

RELATED STORIES

Share it