- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാത്രിയില്‍ വാട്ട്‌സാപ്പ് ഉപയോഗിച്ചാല്‍ പിഴ ഈടാക്കുമോ? വാട്ട്‌സാപ്പ് റിലയന്‍സിന് കൈമാറിയോ?
ജൂലൈ 3നും നാലിന് രാത്രി 11.30നും രാവിലെ 6നും ഇടയില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തന രഹിതമായെന്നും ഇന്ത്യയില്‍ രാത്രികാലത്ത് വാട്ട്‌സാപ്പ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നുമാണ് പ്രധാന പ്രചാരണം.
കോഴിക്കോട്: ജൂലൈ 3ന് ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഭാഗികമായി തകരാറിലായതുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജൂലൈ 3നും നാലിന് രാത്രി 11.30നും രാവിലെ 6നും ഇടയില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തന രഹിതമായെന്നും ഇന്ത്യയില്‍ രാത്രികാലത്ത് വാട്ട്‌സാപ്പ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നുമാണ് പ്രധാന പ്രചാരണം.
എന്നാല്‍, ഫെയ്‌സ്ബുക്ക് സെര്‍വറില്‍ ഉണ്ടായ ചില തകരാറുകള്‍ കാരണമാണ് ജൂലൈ 3ന് ഏതാനും മണിക്കൂറുകള്‍ വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രശ്‌നം നേരിട്ടത്. സര്‍വര്‍ പ്രശ്‌നമുള്ള സമയത്തു പോലും വാട്ട്‌സാപ്പ് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കുന്നതില്‍ തടസ്സമുണ്ടായിരുന്നില്ല. ഫോട്ടോ, ഓഡിയോ, വീഡിയോ തുടങ്ങിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മാത്രമായിരുന്നു തടസ്സം. സൗത്ത് അമേരിക്ക, യൂറോപ്പ് മേഖലയിലാണ് പ്രധാനമായും പ്രശ്‌നം നേരിട്ടത്. എന്നാല്‍, ഇന്ത്യയിലും ഒരു വിഭാഗം യൂസര്‍മാര്‍ക്ക് തടസ്സമുണ്ടായിരുന്നു.
ഫയലുകള്‍ അയക്കുന്നതിലും സ്വീകരിക്കുന്നതിലും പ്രശ്‌നം നേരിട്ടതായി ഫെയ്‌സ്ബുക്ക് പിന്നീട് സ്ഥിരീകരിച്ചു. എന്നാല്‍, ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചിട്ടുണ്ടെന്നും പ്രയാസമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഫെയ്‌സ്ബുക്ക് അറിയിച്ചു.
സംഭവം അവിടെ അവസാനിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ചിലര്‍ തമാശയ്ക്കു പടച്ചുവിട്ട ട്രോളുകള്‍ യാഥാര്‍ത്ഥ്യമാണെന്ന് കരുതി ഫോര്‍വേഡ് ചെയ്യുകയാണ് പലരും. രാത്രി 11.30 മുതല്‍ രാവിലെ 6 വരെ വാട്ട്‌സാപ്പ് നിരോധിക്കാന്‍ പുതിയ മോദി സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും തകരാര്‍ സംഭവിച്ചതെന്നായിരുന്നു പ്രധാന പ്രചാരണം. രാത്രിയില്‍ ഈ സമയത്ത് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ 499 രൂപ പിഴ ഈടാക്കുമെന്നാണ് വേറൊരു സന്ദേശത്തില്‍ പറയുന്നത്. വാട്ട്‌സാപ്പ് റിലയന്‍സ് കമ്പനിക്ക് വില്‍പ്പന നടത്തി, ഇനി മുതല്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ പണം നല്‍കേണ്ടി വരും തുടങ്ങി ഓരോരുത്തര്‍ക്കും തോന്നിയ രീതിയില്‍ സന്ദേശങ്ങള്‍ പടച്ചുവിടുന്നുണ്ട്. ഈ സന്ദേശം കോണ്ടാക്ട് ലിസ്റ്റിലുള്ള 10 ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ തുടര്‍ന്നും സൗജന്യമായി വാട്ട്‌സാപ്പ് ഉപയോഗിക്കാമെന്ന ഓഫറും ഉണ്ട്.
എന്നാല്‍, ഈ സന്ദേശങ്ങള്‍ മുഴുവന്‍ വ്യാജമാണ്. വാട്ട്‌സാപ്പ് ഇന്ത്യയില്‍ നിരോധിക്കുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. വാട്ട്‌സാപ്പ് ഉപയോഗത്തിന് പണം ഈടാക്കാനും തീരുമാനിച്ചിട്ടില്ല. ഒരു ദിവസം ഏതാനും മണിക്കൂര്‍ ഉണ്ടായ സര്‍വര്‍ തകരാര്‍ മാത്രമാണ് പ്രശ്‌നമെന്നും അത് പരിഹരിക്കപ്പെട്ടതായും ഫെയ്‌സ്ബുക്ക് തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
RELATED STORIES
ഒഡീഷയിലെ ആക്രമണം വര്‍ഗീയ വേട്ടയാടലിന്റെ പ്രതിഫലനം; ഒറ്റക്കെട്ടായി...
8 Aug 2025 5:58 PM GMTകോഴിക്കോട് പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ ...
8 Aug 2025 5:40 PM GMTതാക്കീത് നല്‍കിയിട്ടും സഹപ്രവര്‍ത്തകയെ ശല്യം ചെയ്തു; മലയാളി യുവാവിനെ...
8 Aug 2025 5:21 PM GMT'ഞങ്ങള്‍ തൃശൂരുകാര് തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ...
8 Aug 2025 5:09 PM GMTവഖ്ഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 69 സ്വത്തുക്കള്‍ മാത്രമെന്ന്...
8 Aug 2025 3:56 PM GMTസംഭല്‍ അക്രമം: സിയാവുര്‍ റഹ്മാന് എംപിക്കെതിരായ കേസിലെ നടപടികള്‍ക്ക്...
8 Aug 2025 3:37 PM GMT