Sub Lead

'കേന്ദ്രം ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴരുത്'; കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ കീറിയെറിഞ്ഞ് അരവിന്ദ് കെജ്രിവാള്‍

കേന്ദ്രം ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴരുത്;  കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ കീറിയെറിഞ്ഞ് അരവിന്ദ് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ കീറിയെറിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആദ്യമായാണ് മൂന്ന് ബില്ലുകള്‍ രാജ്യസഭയില്‍ വോട്ട് ചെയ്യാതെ പാസാക്കുന്നതെന്നും മഹാമാരിയുടെ സമയത്ത് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും കെജ്രിവാള്‍ കേന്ദ്രത്തിനോട് ചോദിച്ചു.

ബ്രിട്ടീഷുകാരേക്കാള്‍ മോശമാവരുതെന്ന് കേന്ദ്രത്തെ ആഞ്ഞടിച്ചുക്കൊണ്ടാണ് ബില്ലുകളുടെ പകര്‍പ്പുകള്‍ അദ്ദേഹം വലിച്ചുകീറിയത്.അദ്ദേഹത്തിന് പിന്തുണയുമായി എഎപി എംഎല്‍എമാരും ബില്ലുകള്‍ പകര്‍പ്പുകള്‍ വലിച്ചുകീറി. ഓരോ കര്‍ഷകനും ഭഗത് സിങ് ആയിത്തീര്‍ന്നിരിക്കുകയാണ്. സര്‍ക്കാര്‍ കര്‍ഷകരിലേക്ക് എത്തിച്ചേരുകയാണെന്നും കാര്‍ഷിക ബില്ലുകളുടെ പ്രയോജനങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു. യുപി മുഖ്യമന്ത്രി കര്‍ഷകരോട് പറഞ്ഞത് നിയമം നടപ്പാക്കിയാല്‍ അവരുടെ ഭൂമി അപഹരിക്കപ്പെടില്ലെന്നാണ്, അത് ഒരു നേട്ടമാണോ? കെജരിവാള്‍ ചോദിച്ചു.

കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനത്ത് റദ്ദാക്കുകയാണെന്നും നിയമങ്ങള്‍ റദ്ദാക്കികൊണ്ടുള്ള പ്രമേയം ഡല്‍ഹി നിയമസഭ പാസാക്കിയതായും അദ്ദേഹം അറിയിച്ചു.കാര്‍ഷിക നിയമങ്ങള്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിനായി നിര്‍മിച്ചതാണെന്ന് പറഞ്ഞ കെജ്രിവാള്‍ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരേക്കാള്‍ കേന്ദ്രം തരംതാഴരുതെന്നും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കാര്‍ഷകര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം വിവാദ കാര്‍ഷിക നിയമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നത് പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നിയമങ്ങള്‍ക്കെതിരെ സമരംചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, മൗലികാവകാശങ്ങളെയോ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശങ്ങളെയോ തടസുപെടുത്തിയാകരുത് സമരമെന്നും കോടതി വ്യക്തമാക്കി. പ്രശ്‌ന പരിഹരിതാനത്തിന് സമിതി രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it