Sub Lead

ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു
X

കൊച്ചി: സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ ബുധാനാഴ്ച രാത്രിയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. 10.20 നാണ് അന്ത്യം സംഭവിച്ചത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കോയമ്ബത്തൂര്‍ കെ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഷാനവാസ് വെന്റിലേറ്ററിലായിരുന്നു. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഷാനവാസ്.





Next Story

RELATED STORIES

Share it