Sub Lead

'ഹിന്ദുക്കളെ കരയിക്കുന്നത് എങ്ങിനേയെന്ന് ഞാന്‍ കാണിച്ചു തരാം'; മമതക്കെതിരേ സംഘ്പരിവാര്‍ 'ഫോട്ടോഷോപ്പ്' പ്രചാരണം

'എനിക്ക് 42 സീറ്റ് തരൂ, ഡല്‍ഹിയെ എങ്ങിനെ വിറപ്പിക്കാമെന്ന് ഞാന്‍ കാണിച്ചു തരാം: മമത' എന്ന തലക്കെട്ടാണ് സംഘപരിവാര്‍ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റം വരുത്തി പ്രചരിപ്പിച്ചത്. ബര്‍ത്തമാന്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് യഥാര്‍ത്ഥ വാര്‍ത്ത കണ്ടെത്തിയതായി ക്വിന്റ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥ പത്രക്കട്ടിങ്ങും ക്വിന്റ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹിന്ദുക്കളെ കരയിക്കുന്നത് എങ്ങിനേയെന്ന് ഞാന്‍ കാണിച്ചു തരാം;  മമതക്കെതിരേ സംഘ്പരിവാര്‍ ഫോട്ടോഷോപ്പ് പ്രചാരണം
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹിന്ദു വിരുദ്ധ പ്രസ്താവന നടത്തിയെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്‍. 'എനിക്ക് 42 സീറ്റ് തരൂ, ഹിന്ദുക്കളെ കരയിക്കുന്നത് എങ്ങിനേയെന്ന് ഞാന്‍ കാണിച്ചു തരാം: മമത' എന്ന തലക്കെട്ടോട് കൂടിയ പത്രക്കട്ടിങ്ങാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്. പ്രമുഖ ബംഗ്ലാ ദിനപത്രം ബര്‍ത്തമാന്റെ പത്രക്കട്ടിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ബര്‍ത്തമാനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഫോട്ടോഷോപ്പ് ചെയ്താണ് മമതാ ബാനര്‍ജി ഹിന്ദുവിരുദ്ധ പ്രസ്താവന നടത്തിയതെന്ന് സംഘപരിവാരം പ്രചരിപ്പിച്ചത്.

ഫോട്ടോഷോപ്പ് ചെയ്ത് മാറ്റം വരുത്തിയ പത്രക്കട്ടിങ്ങ്‌ഫോട്ടോഷോപ്പ് ചെയ്ത് മാറ്റം വരുത്തിയ പത്രക്കട്ടിങ്ങ്‌

യഥാര്‍ത്ഥ പത്രക്കട്ടിങ്ങ്‌

യഥാര്‍ത്ഥ പത്രക്കട്ടിങ്ങ്‌

'എനിക്ക് 42 സീറ്റ് തരൂ, ഡല്‍ഹിയെ എങ്ങിനെ വിറപ്പിക്കാമെന്ന് ഞാന്‍ കാണിച്ചു തരാം: മമത' എന്ന തലക്കെട്ടാണ് സംഘപരിവാര്‍ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റം വരുത്തി പ്രചരിപ്പിച്ചത്. ബര്‍ത്തമാന്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് യഥാര്‍ത്ഥ വാര്‍ത്ത കണ്ടെത്തിയതായി ക്വിന്റ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥ പത്രക്കട്ടിങ്ങും ക്വിന്റ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബര്‍ത്തമാന്‍ പത്ര വാര്‍ത്തയിലെ 'ഡല്‍ഹി', 'ഷേക്ക്' എന്നീ രണ്ട് വാക്കുകള്‍ മാത്രം ഫോട്ടോഷോപ്പ് ചെയ്ത് മാറ്റിയാണ് ഹിന്ദു വിരുദ്ധ പ്രസ്താവനയാക്കിയിരിക്കുന്നത്. 'ഡല്‍ഹി' എന്ന വാക്ക് മാറ്റി 'ഹിന്ദുസ്' എന്നും 'ഷേക്ക്' എന്ന വാക്ക് മാറ്റി 'ക്രൈ' എന്നുമാക്കി മാറ്റുകയായിരുന്നു. പത്ര കട്ടിങ്ങ് വ്യാജമായി സൃഷ്ടിച്ച് പ്രചാരണം നടത്തിയതിനെതിരെ ബര്‍ത്തമാന്‍ അധികൃതര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ആരിഫ് അഫ്താബിന് പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it