പാകിസ്താന്റെ പോര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത നാട്ടുകാര്‍ക്കും പോലിസുകാര്‍ക്കും പാരിതോഷികം
ഇവര്‍ കണ്ടെടുത്ത വിമാനാവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ്, എഫ് 16 പോര്‍ വിമാനം ആക്രമണത്തിനു ഉപയോഗിച്ചിട്ടല്ലെന്ന പാകിസ്താന്‍ വാദം തെറ്റാണെന്നു സൈന്യം തെളിയിച്ചത്

ശ്രീനഗര്‍: പാകിസ്താന്റെ എഫ് 16 അമ്രാം പോര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത പോലിസുകാര്‍ക്കും നാട്ടുകാര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ ഡിജിപി. പാക് വിമാനം തകര്‍ന്നുവീണ മേഖലയില്‍ നിന്നും അവശിഷ്ടങ്ങള്‍ കണ്ടെടുത്ത മൂന്നു നാട്ടുകാര്‍ക്കും എസ്‌ഐ അലി ഇംറാന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഇഖ്ബാല്‍, കോണ്‍സ്റ്റബിള്‍ മൊഹ്ദിന്‍, എസ്പിഒമാരായ ബാഷിര്‍ അഹ്മദ്, റാഷ്പാല്‍ സിങ്, രജീന്ദര്‍ സിങ് എന്നിവര്‍ക്കാണ് അര്‍ഹമായ പാരിതോഷികം നല്‍കുക എന്നു ഡിജിപി വ്യക്തമാക്കി. ഇവര്‍ കണ്ടെടുത്ത വിമാനാവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ്, എഫ് 16 പോര്‍ വിമാനം ആക്രമണത്തിനു ഉപയോഗിച്ചിട്ടല്ലെന്ന പാകിസ്താന്‍ വാദം തെറ്റാണെന്നു സൈന്യം തെളിയിച്ചത്. പാരിതോഷികം ലഭിക്കുന്ന നാട്ടുകാരിലൊരാളായ ബാഗ് ഹുസൈനു വിമാനാവശിഷ്ടങ്ങള്‍ പതിച്ചു പരിക്കേറ്റിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ചാണു പോലിസ് മേഖലയിലെത്തിയതും കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT