Sub Lead

വിയ്യൂര്‍ ജയിലില്‍ മിന്നല്‍ സന്ദര്‍ശനവുമായി ഡിജിപി; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

തടവുകാരുടെ പരാതി യില്‍ ഉദ്യോഗസ്ഥരില്‍ മൂന്നു പേരെ സസ്‌പെന്റ് ചെയ്തു. 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു.

വിയ്യൂര്‍ ജയിലില്‍ മിന്നല്‍ സന്ദര്‍ശനവുമായി ഡിജിപി; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
X

തൃശ്ശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിംഗ് മിന്നല്‍ സന്ദര്‍ശനം നടത്തി. തടവുകാരുടെ പരാതി യില്‍ ഉദ്യോഗസ്ഥരില്‍ മൂന്നു പേരെ സസ്‌പെന്റ് ചെയ്തു. 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു.രാവിലെ 10.30 മുതല്‍ 12 വരെയുള്ള സമയത്താണ് മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ജയില്‍ ഡിജിപി വിയ്യൂര്‍ ജില്ലാ ജയിലിലെ തടവുകാരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

ഉദ്യോഗസ്ഥരുടെ മര്‍ദ്ദനം പതിവാണെന്ന് തടവുകാര്‍ വ്യാപകമായി പരാതിപ്പെട്ടു. ജയില്‍ ഡോക്ടറുടെ പരിശോധനാ റിപോര്‍ട്ട് തേടുകയും വെല്‍ഫയര്‍ ഓഫിസര്‍മാരുടെ മൊഴിയെടുക്കുകയും ചെയ്തു.പരാതിയുടെയും റിപോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരെ അപ്പോള്‍ത്തന്നെ സസ്‌പെന്‍ഡ് ചെയ്തു. മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരെയും മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.

Next Story

RELATED STORIES

Share it