Sub Lead

മുട്ട ട്രേയ്ക്കു മേല്‍ ഇഷ്ടിക വീണതിനെചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ 16കാരനെ 22കാരന്‍ കുത്തിക്കൊന്നു

ചൊവ്വാഴ്ച രാവിലെ തെക്കന്‍ ഡല്‍ഹിയിലെ സംഘം വിഹാറിലാണ് സംഭവം. 16 കാരനായ മുഹമ്മദ് ഫൈസാന്‍ ആണ് കൊല്ലപ്പെട്ടത്.

മുട്ട ട്രേയ്ക്കു മേല്‍ ഇഷ്ടിക വീണതിനെചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ 16കാരനെ 22കാരന്‍ കുത്തിക്കൊന്നു
X

ന്യൂഡല്‍ഹി: ഇഷ്ടിക അടുക്കി വയ്ക്കുന്നതിനിടെ മുട്ട ട്രേയ്ക്കു മേല്‍ വീണുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ 22കാരന്‍ കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ തെക്കന്‍ ഡല്‍ഹിയിലെ സംഘം വിഹാറിലാണ് സംഭവം. 16 കാരനായ മുഹമ്മദ് ഫൈസാന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഫാറൂഖിനെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കഠാരയും ഇയാളില്‍നിന്ന് പോലിസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ബാലനും പിതാവും സഹോദരനും ഒരു കടയ്ക്ക് പുറത്ത് ഇഷ്ടികകള്‍ അടുക്കി വയ്ക്കുകയായിരുന്നു.

ഇതിനിടെ താജ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് പുറത്ത് സൂക്ഷിച്ച മുട്ട ട്രേയ്ക്കു മേല്‍ ഇഷ്ടിക പതിച്ചതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഫൈസാന്റെ പിതാവ് നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പു നല്‍കിയതിനെതുടര്‍ന്ന് തര്‍ക്കത്തിന് അയവ് വന്നിരുന്നു. എന്നാല്‍, ഇതിനിടെ കടയുടമയുടെ മകന്‍ ഫൈസാന്റെ സഹോദരനുമായി വീണ്ടും വഴക്കിടുകയും ഫൈസാന്‍ സഹോദരനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി കഠാര പുറത്തെടുത്ത കുടുംബത്തിന് മുന്നിലിട്ട് കൗമാരക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫൈസാനെ രക്ഷിക്കാനായില്ല. ഫൈസാന്റെ സഹോദരന്‍ മുഹമ്മദ് ജമീലിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.


Next Story

RELATED STORIES

Share it