Sub Lead

മരട് ഫ്‌ലാറ്റ്: സ്‌ഫോടനത്തിന്റെ സമയക്രമം നിശ്ചയിച്ചു

ജനുവരി പതിനൊന്നിന് രാവിലെ 11ന് ഹോളി ഫെയത്ത് ഫ്‌ലാറ്റ് പൊളിക്കും. അതേദിവസം പതിനൊന്നരയ്ക്ക് അല്‍ഫ സെറിന്‍ ഫ്‌ലാറ്റും സ്‌ഫോടനത്തിലൂടെ തകര്‍ക്കും. പന്ത്രണ്ടാം തിയ്യതി 11ന് ജയിന്‍ ഹൗസിങ് ഫ്‌ലാറ്റും അതേദിവസം ഉച്ചയ്ക്ക് രണ്ടിന് ഗോല്‍ഡന്‍ കായലോരം ഫ്‌ലാറ്റും പൊളിക്കാനും സമയം നിശ്ചയിച്ചു.

മരട് ഫ്‌ലാറ്റ്: സ്‌ഫോടനത്തിന്റെ സമയക്രമം നിശ്ചയിച്ചു
X

കൊച്ചി: മരട് ഫഌറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള സമയം നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട സബ്കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. ജനുവരി പതിനൊന്നിന് രാവിലെ 11ന് ഹോളി ഫെയത്ത് ഫ്‌ലാറ്റ് പൊളിക്കും. അതേദിവസം പതിനൊന്നരയ്ക്ക് അല്‍ഫ സെറിന്‍ ഫ്‌ലാറ്റും സ്‌ഫോടനത്തിലൂടെ തകര്‍ക്കും. പന്ത്രണ്ടാം തിയ്യതി 11ന് ജയിന്‍ ഹൗസിങ് ഫ്‌ലാറ്റും അതേദിവസം ഉച്ചയ്ക്ക് രണ്ടിന് ഗോല്‍ഡന്‍ കായലോരം ഫ്‌ലാറ്റും പൊളിക്കാനും സമയം നിശ്ചയിച്ചു. ഫ്‌ലാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ ദ്വാരങ്ങളിടുന്ന ജോലി പുരോഗമിക്കുകയാണ്. എച്ച്2ഒ ഹോളിഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്‌ലാറ്റുകളില്‍ 26നും ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റില്‍ 28നുമാണ് ഇതു പൂര്‍ത്തിയാകുക. വിവിധ നിലകളിലെ തൂണുകളിലും, ചിലയിടങ്ങളില്‍ ചുമരുകളിലുമാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്. 32 മില്ലി മീറ്റര്‍ വ്യാസവും, 850- 900 മില്ലി മീറ്റര്‍ ആഴവുമുള്ളതാണു ദ്വാരങ്ങള്‍. ദ്വാരത്തിന്റെ ഭാഗം ഒഴിച്ചിട്ട ശേഷം തൂണുകള്‍ പിന്നീട് ചെയിന്‍ ലിങ്കുകളും, ജിയോടെക്‌സ്‌റ്റൈല്‍ ഷീറ്റുകളും ഉപയോഗിച്ചു പൊതിയും. അവശിഷ്ടങ്ങള്‍ ദൂരേക്കു തെറിക്കാതിരിക്കാന്‍ ചെയ്യുന്ന ഈ ജോലികള്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കും. അധികൃതരുടെ അനുമതി ലഭിക്കുന്നതിന് അനുസരിച്ചു ജനുവരി 3,4 തീയതികളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ ആരംഭിക്കും.

മൂന്നാം തീയതി മുതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അതിനിടെയാണ് സമയം നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. പ്രമുഖ സ്‌ഫോടക വസ്തു നിര്‍മാതാക്കളായ സോളര്‍ ഗ്രൂപ്പിനാണു സ്‌ഫോടക വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുള്ള കരാര്‍ നല്‍കിയിട്ടുള്ളത്. നാഗ്പുരില്‍ നിന്ന് എത്തിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ അങ്കമാലിയിലെ വെടിമരുന്നു സംഭരണശാലയില്‍ സൂക്ഷിക്കും. ഫ്‌ലാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ദിവസം മാത്രമാണ് ഇത് മരടില്‍ എത്തിക്കുക. ഫ്‌ലാറ്റുകളില്‍ സ്‌ഫോടനം നടത്തുന്ന നിലകളിലെ പുറം ചുമരുകള്‍ കൂടി നീക്കം ചെയ്യുന്നുണ്ട്. എന്നാല്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റിന്റെ ഭൂരിഭാഗം നിലകളിലെയും പുറം ചുമരുകളും നീക്കുകയാണ്. സമീപത്ത് അങ്കണവാടി കെട്ടിടം ഉള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഈ നടപടി.

ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട് നേരത്തെ ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ഇതിലും ധാരണയായി. 95 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ആണ് സമീപ വാസികള്‍ക്കും ഫ്‌ലാറ്റുകള്‍ക്കുമായി നിശ്ചയിച്ചത്. ആല്‍ഫാ ടവറുകള്‍ക്ക് 50 കോടിരൂപയും ഹോളിഫെയ്ത്തിന് 25 കോടി രൂപയും ആണ് തുക നിശ്ചയിച്ചത്. ജെയിന്‍ ഹൗസിങ്‌സിനും ഗോള്‍ഡന്‍ കായലോരത്തിനുമായി പത്ത് കോടി വീതമാണ് ഇന്‍ഷുറന്‍സ് നിശ്ചയിച്ചിരിക്കുന്നത്. ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന മൂന്ന് നാല്മണിക്കൂര്‍ സമയത്തേക്ക് തൊട്ടടുത്ത താമസക്കാരെ മാറ്റിത്താമസിപ്പിക്കാനും ധാരണയായിട്ടുണ്ട്.

Next Story

RELATED STORIES

Share it