Sub Lead

ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദലിത് ബാലനെ സവർണർ കെട്ടിയിട്ട് മർദ്ദിച്ചു

ദലിത് ബാലന്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചത് അറിഞ്ഞ സവർണർ കയറും വടിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കൈയ്യും കാലും കെട്ടിയിട്ട് നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചു.

ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദലിത് ബാലനെ സവർണർ കെട്ടിയിട്ട് മർദ്ദിച്ചു
X

ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിത് ബാലനെ സവർണർ കെട്ടിയിട്ട് മര്‍ദിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയ ഗ്രാമത്തിൽ ജൂണ്‍ ഒന്നിനാണ് സംഭവം. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. അതേസമയം സവർണരുടെ പരാതിയില്‍ മര്‍ദനമേറ്റ ബാലനെയും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.


ദലിത് ബാലന്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചത് അറിഞ്ഞ സവർണർ കയറും വടിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കൈയ്യും കാലും കെട്ടിയിട്ട് നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചു. കേണപേക്ഷിച്ചിട്ടും സംഘം മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബാലനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യം ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.സംഭവമറിഞ്ഞിട്ടും പോലിസ് തുടക്കത്തില്‍ നടപടി സ്വീകരിച്ചില്ല.

വിവരമറിഞ്ഞിട്ടും ആദ്യസമയത്ത് പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികളും ആരോപിച്ചു. പിന്നീട് വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് നടപടിയെടുക്കാന്‍ പോലിസ് തയാറായത്. സവര്‍ണരുടെ നടപടിക്കെതിരെ ജൂണ്‍ ഒന്നിന് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പോലിസ് തയാറായില്ലെന്നും ബാലന്റെ അമ്മാവന്‍ ആരോപിച്ചു

Next Story

RELATED STORIES

Share it