Sub Lead

യുപിയില്‍ പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്ത ദലിതന് മര്‍ദ്ദനം

യുപിയില്‍ പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്ത ദലിതന് മര്‍ദ്ദനം
X

ബന്ദ: യുപിയില്‍ പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്ത ദലിതന് മര്‍ദ്ദനം. 45 കാരനായ റെയ്ദാസ് എന്ന ദലിതനെയാണ് മര്‍ദ്ദിച്ചത്. സര്‍ക്കാര്‍ സ്ഥാപിച്ച പൊതുടാപ്പില്‍നിന്ന് വെള്ളം എടുത്തിനെയാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. യുപിയിലെ ബന്ദ ജില്ലയിലെ തെണ്ടുറ ഗ്രാമത്തിലാണ് സംഭവം.

അതിരാവിലെ യുവാവ് പൊതുടാപ്പില്‍നിന്ന് വെള്ളം എടുക്കാന്‍ പോയപ്പോള്‍ രാം ദയാല്‍ യാദവ് എന്ന ആളുടെ കുടുംബാംഗങ്ങള്‍ വടികൊണ്ട് അദ്ദേഹത്തെ അടിക്കുകയായിരുന്നു. ഇത് സര്‍ക്കാര്‍ സ്ഥാപിച്ച പൊതുടാപ്പാണന്നും ഇതിലെ വെള്ളം ദലിതര്‍ എടുക്കരുതെന്നും പറഞ്ഞാണ് തനെ ആക്രമിച്ചതെന്ന് ബന്ദ പോലിസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ രാംചന്ദ്ര റെയ്ദാസ് പരാതിപെട്ടതായി സ്റ്റേഷന്‍ ഓഫിസര്‍ നരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.ആക്രമണത്തില്‍ പരിക്കേറ്റ റെയ്ദാസിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായും പൊലിസ് പറഞ്ഞു. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ട് മാസം മുമ്പ് റെയ്ദാസിനെ പ്രദേശത്ത് സ്ഥാപിച്ച പൊതുടാപ്പില്‍നിന്ന വെള്ളം എടുക്കുന്നതില്‍ പ്രദേശവാസികള്‍ വിലക്കിരുന്നു. വിഷയം റെയ്ദാസ് പോലിസില്‍പരാതിപെട്ടതിനാല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഇടപെടലില്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു.







Next Story

RELATED STORIES

Share it