ചക്രവാതച്ചുഴി;കേരളത്തില്‍ മൂന്നു ദിവസം മഴയ്ക്ക് സാധ്യത
തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാട് തീരത്തായും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി

കൊച്ചി: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുട അടിസ്ഥാനത്തില്‍ കേരളത്തില്‍ വരുന്ന മൂന്നു ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാട് തീരത്തായും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ചക്രവാത ച്ചുഴികളുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ അടുത്ത മൂന്നു ദിവസം വരെ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Cetnre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിലും മലയോര ജില്ലകളിലിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
National Centers for Environmental Prediction (NCEP) sâ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴ സാധ്യത.European Cetnre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്നു എല്ലാ ജില്ലകളിലും വ്യാപക മഴക്കും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT