Sub Lead

യുവാവ് കസ്റ്റഡിയില്‍ മരിച്ചു; ആശുപത്രിയില്‍ എത്തിച്ചത് മരണശേഷമെന്ന് ആക്ഷേപം

എക്‌സൈസ് സക്വാഡ് പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി എക്‌സൈസ് പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഗുരുവായൂര്‍ ബസ് സ്‌റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

യുവാവ് കസ്റ്റഡിയില്‍ മരിച്ചു; ആശുപത്രിയില്‍ എത്തിച്ചത് മരണശേഷമെന്ന് ആക്ഷേപം
X
തൃശൂര്‍: തൃശൂരില്‍ കഞ്ചാവുമായി എക്‌സൈസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചനിലയില്‍.മലപ്പുറം തിരൂര്‍ തൃപ്പംങ്ങോട്ട് കൈമലശ്ശേരി കരുമത്തില്‍ വാസുദേവന്റെ മകന്‍ രഞ്ജിത്ത് കുമാര്‍ (35)ആണ് മരിച്ചത്. പ്രതിയെ മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

എക്‌സൈസ് സക്വാഡ് പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി എക്‌സൈസ് പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഗുരുവായൂര്‍ ബസ് സ്‌റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം.


Next Story

RELATED STORIES

Share it