Sub Lead

പുല്‍വാമയിലെ വിമര്‍ശനം ഫലം കണ്ടു: ജവാന്‍മാര്‍ക്ക് വ്യോമഗതാഗതത്തിന് അനുമതി

പുല്‍വാമയിലെ വിമര്‍ശനം  ഫലം കണ്ടു: ജവാന്‍മാര്‍ക്ക്  വ്യോമഗതാഗതത്തിന് അനുമതി
X

ജമ്മുകശ്മീര്‍: സിആര്‍പിഎഫ് ജവാന്‍മാരെ വ്യോമഗതാഗതം ശ്രീനഗറില്‍ എത്തിച്ചിരുന്നെങ്കില്‍ 44 സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നില്ലെന്ന വിമര്‍ശനം ഫലം കാണുന്നു. ന്യൂഡല്‍ഹിയില്‍ നിന്നു ശ്രീനഗറിലേക്കും തിരിച്ചും ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കും തിരിച്ചും വ്യോമ ഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈനികള്‍ക്കു പുറമെ സിആര്‍പിഎഫ് ഉള്‍പ്പെടെ പാരാമിലിറ്ററി ജവാന്‍മാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഓഫിസര്‍മാര്‍ക്കു മാത്രമായിരുന്നു ഈ മേഖലകളില്‍ വ്യോമ ഗതാഗത സൗകര്യം ഉണ്ടായിരുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ജവാന്‍മാരെ വിമാനത്തില്‍ കൊണ്ടുപോവണമെന്ന അപേക്ഷ മന്ത്രാലയം തള്ളിയെന്ന വാര്‍ത്ത ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍, ആഭ്യന്തര മന്ത്രാലയം ഈ ആരോപണം നിഷേധിച്ചിരുന്നു.






Next Story

RELATED STORIES

Share it