പി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം ഉണ്ടായേക്കും
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ പാര്‍ട്ടിതല അന്വഷണം ഉണ്ടേയേക്കുമെന്ന് സൂചന. പി ശശിയെ മുഖ്യമന്ത്രി സംരക്ഷിച്ചാലും പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായ സംരക്ഷണം കിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ലഭിക്കുന്ന വിവരങ്ങള്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്‍വര്‍ നല്‍കിയ പരാതി അവതരിപ്പിക്കും. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സെക്രട്ടേറിയറ്റാവും തീരുമാനിക്കുക. നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് അന്‍വര്‍ പരാതി സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ എല്ലാ വിധത്തിലുള്ള അന്വേഷണവും നടത്തുമെന്ന കാര്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞത്. എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാരാണെന്നും അജിത്കുമാര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് അത് ഹാജരാക്കട്ടെയെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMTഎ ഡി ജി പി അജിത് കുമാര് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT