Sub Lead

സിപിഐ(മാവോയിസ്റ്റ്) നേതാവ് രാജന്‍ ചിറ്റിലപ്പള്ളി അറസ്റ്റില്‍

സിപിഐ(മാവോയിസ്റ്റ്) നേതാവ് രാജന്‍ ചിറ്റിലപ്പള്ളി അറസ്റ്റില്‍
X

തൃശ്ശൂര്‍: സിപിഐ(മാവോയിസ്റ്റ്) നേതാവ് രാജന്‍ ചിറ്റിലപ്പള്ളിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ഐലൈറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഐഎംഎല്‍(നക്‌സല്‍ബാരി) സംസ്ഥാന സെക്രട്ടറിയായിരുന്ന രാജന്‍ ചിറ്റിലപ്പള്ളി 2014ലെ ലയനത്തോടെ സിപിഐ(മാവോയിസ്റ്റ്) സോണല്‍ കമ്മിറ്റി അംഗമായാണ് പ്രവര്‍ത്തിക്കുന്നത്. 15ലേറെ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. അജിത-കുപ്പു ദേവരാജ് കൊലപാതകത്തെ തുടര്‍ന്ന് കരുളായിയില്‍ നിന്ന് പോലിസ് പിടിച്ചെടുത്ത സിപി ഐ(മാവോയിസ്റ്റ്) സംഘടനയുടെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് വനത്തില്‍ നടന്ന സമ്മേളനത്തില്‍ രാജന്‍ ചിറ്റിലപ്പള്ളി സംസാരിക്കുന്നതായുള്ള ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഏത് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് വ്യക്തമായിട്ടില്ല.

CPI (Maoist) leader Rajan Chittilappally arrested

Next Story

RELATED STORIES

Share it