സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തുകയായിരിക്കും യോഗത്തിലെ പ്രധാന അജണ്ട.

ആലപ്പുഴ: ചേര്‍ത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തുകയായിരിക്കും യോഗത്തിലെ പ്രധാന അജണ്ട.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മികച്ച സ്ഥാനാര്‍ത്ഥി വരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്റെ പേര് സജീവമായി നേതൃത്വം പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം താല്‍പര്യം അറിയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
ജില്ലാ അസി. സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ജില്ലാ പഞ്ചായത്തംഗം എ ശോഭ എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്. ചേര്‍ത്തലയില്‍ മന്ത്രി പി തിലോത്തമനെ മാറ്റിയതിന്റെ അതൃപ്തി വെള്ളാപ്പള്ളി നടേശന്‍ പരസ്യമാക്കിയിരുന്നു. എഐവൈഎഫ് നേതാവ് ടി ടി ജിസ്‌മോന്റെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍ ജില്ലാ അസി. സെക്രട്ടറി കൃഷ്ണപ്രസാദിനെ ചേര്‍ത്തലയില്‍ പരിഗണിക്കണമെന്നും ആവശ്യം ശക്തമാണ്. ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവും കൗണ്‍സിലും ഹരിപ്പാട്, ചേര്‍ത്തല മണ്ഡലങ്ങളിലേക്ക് ഒന്നിലധികം പേരുകള്‍ ഉള്‍പ്പെടുത്തിയ പട്ടിക സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT