Sub Lead

ഒമാനില്‍ കൊവിഡ് വ്യാപനം കുറയുന്നതായി കണക്കുകള്‍

ഒമാനില്‍ കൊവിഡ് വ്യാപനം കുറയുന്നതായി കണക്കുകള്‍
X

മസ്‌കത്ത്: ഒമാനില്‍ കൊവിഡ് വ്യാപനം കുറയുന്നതായി കണക്കുകള്‍. കഴിഞ്ഞ ദിവസം 293 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 371 ആണ് ഒരു ആഴ്ച്ചയിലെ ശരാശരി പുതിയ രോഗികളുടെ എണ്ണം.

രോഗം മൂലം ചികിത്സക്കായെത്തുന്ന രോഗികളുടെ എണ്ണവും കുറയുന്നതായി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ കൊവിഡ് മൂലം പുതിയ രോഗികളാരും ഇവിടെ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് സ്ഥിരീകരിക്കപ്പെട്ട 69 രോഗികളാണ് നിലവില്‍ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കൊവിഡ് രോഗികളുടെ ചികിത്സക്കായി 157 ബെഡുകളാണ് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ തയ്യാറാക്കിയിട്ടുള്ളതെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it