Sub Lead

കൊവിഡ്: എറണാകുളത്ത് വീണ്ടും ആയിരം കടന്നു; ഇന്ന് 1228 പേര്‍ക്ക്

കൊവിഡ്: എറണാകുളത്ത് വീണ്ടും ആയിരം കടന്നു; ഇന്ന് 1228 പേര്‍ക്ക്
X
കൊച്ചി: എറണാകുളം ജില്ലയില്‍ ജില്ലയില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1228 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1032 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴി. 160 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ നാലുപേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 1036 പേര്‍ രോഗമുക്തി നേടി. ഇന്ന് 1775 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1817 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30844 ആണ്. ഇതില്‍ 29052 പേര്‍ വീടുകളിലും 111 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1681 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 406 പേരെ ആശുപത്രിയിലും എഫ് എല്‍ടി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്‍ടിസികളില്‍ നിന്ന് 347 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് 12804 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ്-246, പി വി എസ്- 48, സഞ്ജീവനി-76, സ്വകാര്യ ആശുപത്രികള്‍-695 എഫ് എല്‍ടിസികള്‍- 1470, വീടുകള്‍-9041 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നവര്‍. ഇന്ന് ജില്ലയില്‍ നിന്നു കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 2747 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Covid: thousand crossed again in Ernakulam




Next Story

RELATED STORIES

Share it