പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പിസിആര്‍ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റ് മതിയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. സമാന ഹരജി സുപ്രിം കോടതിയില്‍ വന്നിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചിരുന്നു. അതേസമയം, മഹാമാരി കാരണം ജോലിയും മറ്റും നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന വിമര്‍ശനവും ശക്തമാണ്.
Covid Negative Certificate of Expatriates: Petition will be considered in High Court today
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMT