Sub Lead

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേര്‍ക്ക് കൊവിഡ്; 940 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേര്‍ക്ക് കൊവിഡ്; 940 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു.75,829 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 940 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,01,782 ആയി. ആകെ 65,49,374 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 9,37,625 പേര്‍ ചികിത്സയില്‍ തുടരുന്നു. 55,09,967 പേര്‍ രോഗമുക്തി നേടി.

ഇതുവരെയുള്ള ഐസിഎംആര്‍ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 7,89,92,534 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 11,42,131 സാംപിളുകള്‍ പരിശോധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ അമേരിക്കയിലാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 7,600,846 രോഗബാധ കണ്ടെത്തി. ഇതുവരെ 214,277 പേര്‍ മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ ഇന്നലെ 278 മരണങ്ങളും 14,348 കേസുകളും പുതുതായി റിപോര്‍ട്ട് ചെയ്തു. ആന്ധ്രാ പ്രദേശില്‍ 6,224 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5,622 കേസുകള്‍ റിപോര്‍ട്ട് ചെയ്തു








Next Story

RELATED STORIES

Share it