Sub Lead

തൃശൂരില്‍ അല്‍പ്പം ആശ്വാസം; 31 പേര്‍ക്ക് പോസിറ്റീവ്, 56 പേര്‍ക്ക് നെഗറ്റീവ്

തൃശൂരില്‍ അല്‍പ്പം ആശ്വാസം; 31 പേര്‍ക്ക് പോസിറ്റീവ്, 56 പേര്‍ക്ക് നെഗറ്റീവ്
X

തൃശൂര്‍: ജില്ലയ്ക്ക് ഇന്ന് അല്‍പ്പം ആശ്വാസദിനം. ഇന്ന് 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 56 പേര്‍ രോഗമുക്തരായി. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 2 പേര്‍ക്കും ചാലക്കുടി, ഇരിങ്ങാലക്കുട, കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നു ഓരോരുത്തര്‍ക്കും രോഗം ബാധിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1312 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 866 ആണ്.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍: വെമ്പല്ലൂര്‍ സ്വദേശി (52, പുരുഷന്‍), ചിറ്റിലപ്പിള്ളി സ്വദേശി (50, സ്ത്രീ), വരന്തരപ്പിള്ളി സ്വദേശികളായ (29, പുരുഷന്‍), (25, സ്ത്രീ), പറപ്പൂക്കര സ്വദേശി (27, സ്തീ), ചിരട്ടക്കുന്ന് സ്വദേശി (54, പുരുഷന്‍), ആലത്തൂര്‍ സ്വദേശി (30, പുരുഷന്‍), ചാലക്കുടി സ്വദേശി ( 50, പുരുഷന്‍), പൊറുത്തുശ്ശേരി സ്വദേശി (22, പുരുഷന്‍), കുറുക്കന്‍പാറ സ്വദേശികളായ (16 വയസ്സുളള ആണ്‍കുട്ടി), (55, സ്ത്രീ), (42, സ്ത്രീ), (46, പുരുഷന്‍), ചെറളയം സ്വദേശികളായ (26, സ്ത്രീ), (7 വയസ്സുളള പെണ്‍കുട്ടി), (22, സ്ത്രീ), അകമല സ്വദേശി (60, സ്ത്രീ), പനങ്ങളും (47, സ്ത്രീ), രോഗ ഉറവിടമറിയാത്ത വേളൂക്കര സ്വദേശി (29, പുരുഷന്‍), രോഗ ഉറവിടമറിയാത്ത നെന്‍മണിക്കര സ്വദേശി (63, പുരുഷന്‍),

ചാലക്കുടി ക്ലസ്റ്ററില്‍ നിന്ന് രോഗം പകര്‍ന്ന ചാലക്കുടി സ്വദേശി (64, പുരുഷന്‍), ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്ന് രോഗം പകര്‍ന്ന നടത്തറ സ്വദേശി (22, സ്ത്രീ), കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് രോഗം പകര്‍ന്ന വേളൂക്കര സ്വദേശി (17, പുരുഷന്‍), പുല്ലൂര്‍ സ്വദേശി (23, പുരുഷന്‍), കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് രോഗം പകര്‍ന്ന കൊടകര സ്വദേശി (41, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഉത്തര്‍പ്രദേശില്‍ നിന്നു വന്ന വടക്കാഞ്ചേരി സ്വദേശി (5 വയസ്സ്), ഗുജറാത്തില്‍ നിന്നു വന്ന കോടശ്ശേരി സ്വദേശി (44, പുരുഷന്‍), സൗദിയില്‍ നിന്ന് വന്ന (58, പുരുഷന്‍), പറപ്പൂക്കര സ്വദേശി (42, പുരുഷന്‍), മാള സ്വദേശി (30, പുരുഷന്‍), ഒമാനില്‍ നിന്നു വന്ന കൊരട്ടി സ്വദേശി (38, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച 422 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 21 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 12866 പേരില്‍ 12377 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 105 പേരെയാണ് ബുധനാഴ്ച (ജൂലൈ 29) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 549 പേരെ ബുധനാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 475 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. ഇന്ന് 744 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 29979 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 28679 സാംപിളുകളുടെ പരിശോധന ഫലം വന്നു. ഇനി 1300 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 10386 ആളുകളുടെ സാംപിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് 565 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 55763 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 102 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 315 പേരെ ആകെ സ്‌ക്രീന്‍ ചെയ്തു.

Next Story

RELATED STORIES

Share it