Sub Lead

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 51,225 പേര്‍

ആകെ രോഗമുക്തര്‍ 11.5 ലക്ഷത്തോളം. രോഗമുക്തിനിരക്ക് ഉയര്‍ന്ന് 65.44 ശതമാനമായി. മരണനിരക്ക് തുടര്‍ച്ചയായി കുറഞ്ഞ് 2.13 ശതമാനത്തില്‍

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 51,225 പേര്‍
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 51,225 കൊവിഡ് 19 രോഗികള്‍ സുഖംപ്രാപിച്ചു. രാജ്യത്തെ കൊവിഡ് മുക്തരുടെ ആകെ എണ്ണം 11,45,629 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ രോഗമുക്തരുടെ എണ്ണം ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയതാണ്. ഇതോടെ രോഗമുക്തി നിരക്ക് 65.44 ശതമാനമായി ഉയര്‍ന്നു.

കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ കൂട്ടായ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റു കൊവിഡ് 19 പോരാളികളുടെയും നിസ്വാര്‍ത്ഥ ത്യാഗവും രോഗമുക്തി നിരക്ക് തുടര്‍ച്ചയായി വര്‍ധിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. രോഗമുക്തരും ചികില്‍സയിലുള്ളവരും തമ്മിലുള്ള അന്തരവും ക്രമാനുഗതമായി ഉയരുകയാണ്. 2020 ജൂണ്‍ 10നാണ് ചികില്‍സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണം ആദ്യമായി കൂടിയത്. 1,573 ആയിരുന്നു ആ വ്യത്യാസം. ഇന്നത്തെ കണക്കനുസരിച്ച് അന്തരം 5,77,899 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 5,67,730 പേരാണ്. ഇത് ആകെ രോഗികളുടെ 32.43% മാത്രമാണ്. ഇവര്‍ക്കെല്ലാം ആശുപത്രികളിലും വീടുകളിലും ചികില്‍സ ഉറപ്പാക്കിയിട്ടുമുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ രോഗമുക്തി നിരക്ക് ഉയര്‍ത്താനും മരണനിരക്ക് കുറയ്ക്കാനും കാരണമായി. ആഗോള ശരാശരി കണക്കിലെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ (2.13 ശതമാനം) കൊവിഡ് മരണനിരക്കുകളിലൊന്നാണ്(2.13 ശതമാനം) ഇന്ത്യയിലുള്ളത്.




Next Story

RELATED STORIES

Share it