Sub Lead

മോദിയുടെ ജന്മദിനത്തിന് വേണ്ടി വാക്‌സിനേഷന്‍ വൈകിപ്പിച്ചതായി ആരോപണം

മോദിയുടെ ജന്മദിനത്തിന് വേണ്ടി വാക്‌സിനേഷന്‍ വൈകിപ്പിച്ചതായി ആരോപണം
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന് റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്താന്‍ ഏഴ് ദിവസം വാക്‌സിനേഷന്‍ വൈകിപ്പിച്ചതായി ആരോപണം. കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് വാക്‌സിനേഷന്‍ വൈകിപ്പിച്ച് മോദിയുടെ ജന്മദിനത്തിന് വേണ്ടി കാത്തിരുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഏഴ് ദിവസത്തേക്കാള്‍ 55 ശതമാനം അധികം വാക്‌സിനേഷന്‍ നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ബിഹാറില്‍ 4.67 ലക്ഷം ആയിരുന്നു കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി വാക്‌സിനേഷന്‍. എന്നാല്‍ മോദിയുടെ ജന്മദിനത്തിന്റെ അന്ന് മാത്രം 26.63 ലക്ഷം ഡോസ് വാക്‌സിനേഷന്‍ നടത്തി. കര്‍ണാടകയില്‍ രണ്ട് ലക്ഷം ഉണ്ടായിരുന്നത് 26.93 ല്‍ എത്തി. യുപിയില്‍ 24.87(കഴിഞ്ഞ ആഴ്ച്ചയിലെ ശരാശരി-8.44), മധ്യപ്രദേശ്-23.8(4.33), ഗുജറാത്ത്-20.47(3.10) എന്നിങ്ങനെയാണ് കണക്ക്. അഞ്ച് സംസ്ഥാനങ്ങളിലായി കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 22.54 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയപ്പോള്‍ മോദിയുടെ ജന്മദിനത്തിന്റെ അന്ന് മാത്രം 122.70 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

മോദിയുടെ ജന്മദിനത്തിന് വേണ്ടി വാക്‌സിനേഷന്‍ വൈകിപ്പിച്ചതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കൊവിഡ് മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി വാക്‌സിന്‍ വിതരണം വൈകിപ്പിച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് വിമര്‍ശനം ഉയര്‍ന്നു.

Next Story

RELATED STORIES

Share it