മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും രണ്ടായിരത്തിലേറെ കൊവിഡ് കേസുകള്‍
ഗുജറാത്തിലും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് 396 പേര്‍ക്കാണ് ഗുജറാത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 13,669 ആയി.
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി ഏഴാംദിവസവും രണ്ടായിരത്തിലേറെ കേസുകള്‍. 2608 പേര്‍ക്ക് കൂടി ഇന്ന് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 47190 ആയി.
ഇന്ന് മാത്രം 60 പേര് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു ഇതോടെ മഹാരാഷ്ട്രയില്‍ ആകെ മരണം 1577 ആയി ഉയര്‍ന്നു. ഇത് വരെ 13404 പേര്‍ക്ക് സംസ്ഥാനത്ത് രോഗം ഭേദമായെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്ക്.
മുംബൈയില്‍ മാത്രം 1,566 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 28,817 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 949 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഗുജറാത്തിലും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് 396 പേര്‍ക്കാണ് ഗുജറാത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 13,669 ആയി. ഇത് വരെ 829 പേരാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം 29 പേര് രോഗം ബാധിച്ച് മരിച്ചു.
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT