Sub Lead

രാജ്യത്തെ കൊവിഡ് മരണം നാലായിരം കടന്നു; 24 മണിക്കൂറിനിടെ 6977 പുതിയ കേസുകള്‍

പൊതുഗതാഗതവും ട്രെയിന്‍ സര്‍വീസും സാധാരണ നിലയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ഇന്ന് മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.

രാജ്യത്തെ കൊവിഡ് മരണം നാലായിരം കടന്നു; 24 മണിക്കൂറിനിടെ 6977 പുതിയ കേസുകള്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 154 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6977 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇത്. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍. മഹാരാഷ്ട്രയില്‍ മാത്രം 50,231 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കെ രാജ്യത്ത് കൂടുതല്‍ ലോക്ക് ഇളവുകള്‍ നടപ്പാക്കി. പൊതുഗതാഗതവും ട്രെയിന്‍ സര്‍വീസും സാധാരണ നിലയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ഇന്ന് മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആണ് സര്‍വീസ് തുടങ്ങിയത്.

ആന്ധ്രയില്‍ നാളെയും ബംഗാളില്‍ വ്യാഴാഴ്ചയും ആണ് സര്‍വീസ് തുടങ്ങുക. ഡല്‍ഹിയില്‍ നിന്ന് 380 സര്‍വീസുകള്‍ ആണ് ഇന്നുള്ളത്. ഇതില്‍ ഇരുപത്തിയഞ്ച് സര്‍വീസുകള്‍ കേരളത്തിലേക്ക് ആണ്. മുംബൈ ചെന്നൈ വിമാനത്താവളങ്ങളിലേക്ക് ഒരു ദിവസം ഇരുപത്തിയഞ്ച് വിമാനങ്ങള്‍ മാത്രമേ എത്തൂ. ആന്ധ്രയിലും പശ്ചിമ ബംഗാളിലും സര്‍വീസുകളുടെ എണ്ണം ചുരുക്കും.

ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് നീട്ടണം എന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ചില സംസ്ഥാനങ്ങളെ ഒഴിവാക്കി സര്‍വീസ് തുടങ്ങുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it