കൊവിഡ് മരണം 87000 കടന്നു; അമേരിക്കയില്‍ 14,200
അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനാലായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

X
APH8 April 2020 6:53 PM GMT
ന്യൂയോര്‍ക്ക്: കൊവിഡ്19 രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 87000 കടന്നു. 14 ലക്ഷത്തി എഴുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തി പതിനാറായിരത്തിലധികം പേര്‍ക്കാണ് രോഗം ഭേദമായത്.
കൊറോണ വൈറസ് വ്യാപകമായി പടരുന്ന അമേരിക്കയില്‍ ഇന്നും ആയിരത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തി മുന്നൂറിലധികം ജീവനുകളാണ് ഇവിടെ നഷ്ടമായത്. ഇന്ന് 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1373 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനാലായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.
Next Story