Sub Lead

കൊവിഡ് വ്യാപനം: പ്ലസ് ടു പ്രായോഗികപരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യം; അടിയന്തര റിപോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കൊവിഡ് വ്യാപനം: പ്ലസ് ടു പ്രായോഗികപരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യം; അടിയന്തര റിപോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
X

മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 28 ന് തുടങ്ങുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അടിയന്തരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ഏപ്രില്‍ 26ന് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയുണ്ട്.പതിവായുള്ള പ്രാക്ടിക്കലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്‌കൂള്‍ ലാബുകള്‍ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് പരാതി. സാധാരണ തിയറി പരീക്ഷക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകള്‍ നടത്താറുള്ളത്. മാര്‍ച്ചില്‍ നടക്കേണ്ട എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രായോഗിക പരീക്ഷയും തകിടം മറിഞ്ഞത്.

ലാബുകളില്‍ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പറയുന്നു. പ്രായോഗിക പരീക്ഷ നടത്തുന്ന അധ്യാപകര്‍ ഒന്നിലധികം കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഇതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് പരാതിയുണ്ട്. പി എസ് സി ,സി ബി എസ് ഇ,സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Next Story

RELATED STORIES

Share it