Sub Lead

പാസ് നിര്‍ബന്ധം; അതിര്‍ത്തിയില്‍ വന്ന് ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് മന്ത്രി എ കെ ബാലന്‍

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ നിബന്ധനകള്‍ പാലിക്കാതെ വന്നാല്‍ സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ട്. ചെക്ക് പോസ്റ്റില്‍ വന്ന് ബഹളമുണ്ടാക്കി സമ്മര്‍ദ്ദമുണ്ടാക്കി അതിര്‍ത്തികടക്കാമെന്ന് കരുതരുത്. മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

പാസ് നിര്‍ബന്ധം; അതിര്‍ത്തിയില്‍ വന്ന് ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് മന്ത്രി എ കെ ബാലന്‍
X

പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ അതിര്‍ത്തി വഴി വരുന്നവര്‍ ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് നിര്‍ബന്ധമാണെന്ന് മന്ത്രി എകെ ബാലന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകള്‍ക്കനുസരിച്ചേ അതിര്‍ത്തികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കൂ. ഇതാന്നുമില്ലാതെ അതിര്‍ത്തിയില്‍ വന്ന് ബഹളം വെക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ സ്‌പോട്ട് എന്‍ട്രി ഏത് സാഹചര്യത്തിലായാലും തീരെ അനുവദിക്കുന്നതല്ല. പാസിന് അപേക്ഷിച്ചിട്ട് ലഭ്യമായില്ലെങ്കില്‍ യാത്ര തുടങ്ങരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ നിബന്ധനകള്‍ പാലിക്കാതെ വന്നാല്‍ സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ട്. ചെക്ക് പോസ്റ്റില്‍ വന്ന് ബഹളമുണ്ടാക്കി സമ്മര്‍ദ്ദമുണ്ടാക്കി അതിര്‍ത്തികടക്കാമെന്ന് കരുതരുത്. വരുന്നത് റെഡ് സോണില്‍ നിന്നാണെങ്കില്‍ വാഹനങ്ങളില്‍ ചുവന്ന സ്റ്റിക്കര്‍ പതിക്കണം. മറ്റ് സോണില്‍ നിന്നും വരുന്ന വാഹനങ്ങളില്‍ പച്ച സ്റ്റിക്കറും പതിപ്പിക്കും. വാളയാര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് സ്റ്റിക്കര്‍ പതിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരവധിപേരാണ് അതിര്‍ത്തികളില്‍ പാസ് ഇല്ലാതെ എത്തി കുടുങ്ങിക്കിടക്കുന്നത്. മെയ് 17ാം തീയതി വരെയുള്ള പാസ് നല്‍കിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന് ഭയന്ന് വരുന്നവരാണ് അധികവും. തിരിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനും സാധിക്കുന്നില്ല.

Next Story

RELATED STORIES

Share it