Sub Lead

കൊവിഡ് 19: കുവൈത്തില്‍ വൈറസ് സ്ഥിരീകരിക്കപ്പെട്ട മലയാളി യുവതിയുടെ മകള്‍ക്കും രോഗബാധ

ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത്‌വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1154 കൊറോണ വൈറസ് കേസുകളില്‍ 634 പേരും ഇന്ത്യക്കാരാണു.

കൊവിഡ് 19: കുവൈത്തില്‍ വൈറസ് സ്ഥിരീകരിക്കപ്പെട്ട മലയാളി യുവതിയുടെ മകള്‍ക്കും രോഗബാധ
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട മലയാളി യുവതിയുടെ 10 വയസുകാരിയായ മകള്‍ക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശിനിയായ 42 കാരിക്ക് കഴിഞ്ഞ ആഴ്ച അദാന്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിതിനെ തുടര്‍ന്ന് ഇവരെ ജാബിര്‍ ആശുപത്രിയിലെ കൊറോണ വൈറസ് ചികില്‍സാ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇവരുടെ ഭര്‍ത്താവിനേയും രണ്ടു പെണ്‍കുട്ടികളേയും ജാബിര്‍ ആശുപത്രിയില്‍ വെച്ച് കൊറോണ വൈറസ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇന്ന് ഉച്ചയോടെയാണു ഇതിന്റെ പരിശോധന ഫലം ലഭിച്ചത്.

ഇതില്‍ മൂത്തപെണ്‍കുട്ടിയുടേത് പോസിറ്റീവും ഭര്‍ത്താവിന്റേയും അഞ്ചു വയസ്സുകാരിയായ ഇളയ കുട്ടിയുടെയും ഫലം നെഗറ്റീവുമാണ്.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. പ്രമുഖ നിര്‍മാണ കമ്പനിയിലെ എന്‍ജിനീയറാണു വൈറസ് ബാധയേറ്റ യുവതി. ഇവരുടെ ഭര്‍ത്താവ് എണ്ണ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന മിനാ അല്‍ സൂര്‍ പദ്ധതിയുടെ കരാര്‍ കമ്പനിയിലെ എന്‍ജിനീയറാണ്.

മംഗഫ് ബ്ലോക്ക് 4 ല്‍ സ്ട്രീറ്റ് 22 ല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണു ഇവര്‍ താമസിക്കുന്നത്. ഇതേ കെട്ടിടത്തില്‍ നിരവധി മലയാളി കുടുംബങ്ങളും താമസക്കാരായുണ്ട്. കെട്ടിടത്തിലെ താമസക്കാരയ 2 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇവിടുത്തെ മറ്റു താമസക്കാരും ആശങ്കയിലായിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച അബ്ബാസിയയില്‍ താമസിക്കുന്ന ഒരു മലയാളി നഴ്‌സിനും ഇതിനു പിന്നാലെ ഇവരുടെ ഭാര്‍ത്താവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മലയാളി ജനവാസ കേന്ദ്രമായ ജിലീബില്‍ തന്നെ ഇത് വരെയായി 5 കെട്ടിടങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത്‌വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1154 കൊറോണ വൈറസ് കേസുകളില്‍ 634 പേരും ഇന്ത്യക്കാരാണു.

Next Story

RELATED STORIES

Share it