Big stories

ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ; 24 മണിക്കൂറിനിടെ 9987 രോഗികള്‍, 266 മരണം

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രാജ്യത്ത് കൂടുതല്‍ കൊവിഡ് ബാധിതരുളളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,259 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 120 പേര്‍ മരിക്കുകയും ചെയ്തു.

ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ;    24 മണിക്കൂറിനിടെ 9987 രോഗികള്‍, 266 മരണം
X

ന്യൂഡല്‍ഹി: അമേരിക്കയ്ക്കും ബ്രസീലിനും പിന്നാലെ ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തി അറുപതിനായിരം പിന്നിട്ടു. തുടര്‍ച്ചയായി ആറാം ദിവസവും പതിനായിരത്തിനടുത്ത് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 9987 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 7466 ആയി. രോഗമുക്തരായവര്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രാജ്യത്ത് കൂടുതല്‍ കൊവിഡ് ബാധിതരുളളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,259 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 120 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,787 ആയി. 3,289 പേരാണ് ഇതുവരെ മരിച്ചത്.

ഡല്‍ഹിയില്‍ ഇതുവരെ 31,309 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 905 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 34,914 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 307 പേര്‍ മരിക്കുകയും ചെയ്തു.

ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21,044 ആയി. 1,313 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഇവിടെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ശരാശരി മുപ്പത് പേരാണ് ഗുജറാത്തില്‍ മരിക്കുന്നത്. ജൂലൈ അവസാനമാകുന്നതോടെ ഡല്‍ഹിയില്‍ 5.5 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിക്കുമെന്നാണ് സയന്റിസ്റ്റുകളുടെ വിലയിരുത്തല്‍. ത്രിപുരയില്‍ ഇന്നലെ ആദ്യത്തെ കൊവിഡ് മരണം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it