Sub Lead

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ ആകെ 9980 പേര്‍ നിരീക്ഷണത്തില്‍

മെഡിക്കല്‍ കോളജില്‍ 15 പേരും ബീച്ച് ആശുപത്രിയില്‍ 27 പേരും ഉള്‍പ്പെടെ ആകെ 42 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ബീച്ച് ആശുപത്രിയില്‍ നിന്ന് 2 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ ആകെ 9980 പേര്‍ നിരീക്ഷണത്തില്‍
X

കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച ആകെ 9980 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതില്‍ 271 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. മെഡിക്കല്‍ കോളജില്‍ 15 പേരും ബീച്ച് ആശുപത്രിയില്‍ 27 പേരും ഉള്‍പ്പെടെ ആകെ 42 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ബീച്ച് ആശുപത്രിയില്‍ നിന്ന് 2 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 10 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്്. ഇന്ന് വരെ ആകെ 219 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 189 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 181 എണ്ണം നെഗറ്റീവ് ആണ്. 24.03.20 വരെ ജില്ലയില്‍ 5 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇത്കൂടാതെ രോഗം സ്ഥിരീകരിച്ച രണ്ട് കാസര്‍ഗോഡ് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് ചികിത്സയിലുണ്ട്. ഇനി 30 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ഉണ്ട്.

ജില്ലയില്‍ കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാര്‍ഡ്തല ദ്രുതകര്‍മ്മ സേനകളുടെ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. ജില്ലാ കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പഞ്ചായത്ത്തല ജാഗ്രതാസമിതിയുമായി ആശയവിനിമയം നടത്തുകയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ തന്ന കഴിയുന്നുണ്ടെന്ന് ജാഗ്രതാസമിതികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 34 പേര്‍ക്ക് കൗസലിംഗ് നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

Next Story

RELATED STORIES

Share it