Sub Lead

ചാരായ വാറ്റും വില്‍പ്പനയും: യുവാവ് പിടിയില്‍

പ്രതിയുടെ വീട് പരിശോധിച്ചതില്‍ വാറ്റ് ഉപകരണങ്ങളും സമീപത്തെ പുരയിടത്തില്‍നിന്നും 600 ലിറ്റര്‍ വാഷും കണ്ടെത്തി. പ്രതി ചാരായം വീട്ടില്‍ രഹസ്യമായി വാറ്റി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്.

ചാരായ വാറ്റും വില്‍പ്പനയും: യുവാവ് പിടിയില്‍
X

കൊച്ചി: സ്‌കൂട്ടറില്‍ വില്പനയ്ക്കായി 20 ലിറ്റര്‍ ചാരായം കടത്തിക്കൊണ്ട് വന്ന സംഭവത്തില്‍ യുവാവ് പിടിയില്‍. മനക്കപ്പടി കാട്ടാമ്പിള്ളി വീട്ടില്‍ പ്രശാന്താണ് പിടിയിലായത്. വരാപ്പുഴ തത്തപ്പിള്ളി ഭാഗത്തു വെച്ച് വരാപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം മഹേഷ് കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്.പ്രതിയുടെ വീട് പരിശോധിച്ചതില്‍ വാറ്റ് ഉപകരണങ്ങളും സമീപത്തെ പുരയിടത്തില്‍നിന്നും 600 ലിറ്റര്‍ വാഷും കണ്ടെത്തി. പ്രതി ചാരായം വീട്ടില്‍ രഹസ്യമായി വാറ്റി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. പ്രതിയില്‍ നിന്നും ചാരായം വാറ്റുന്നതിനുള്ള അത്യാധുനിക വാറ്റ് ഉപകരണങ്ങളും പിടികൂടി. വരാപ്പുഴ എക്‌സൈസ് ഷാഡോ ടീം അംഗങ്ങള്‍ ആവശ്യക്കാരണെന്ന വ്യാജേന രഹസ്യ നീക്കത്തിലൂടെ ബന്ധപ്പെട്ടാണ് പ്രതിയെ പിടികൂടിയത്.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വലയിലാക്കിയതെന്ന് എക്‌സൈസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍ കെ വി ബേബി സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ ജെ അനീഷ്, സമല്‍ദേവ്, നിഖില്‍ കൃഷ്ണ, എം കെ അരുണ്‍ കുമാര്‍, ജിജോയ് സിജി, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സൗമ്യ കെ എസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം, ആദ്യം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ ചാരായ വാറ്റ് നാലു ആര്‍എസ്എസ്സുകാര്‍ പിടിയില്‍ എന്ന തലക്കെട്ടില്‍ 23-01-2020 വ്യാഴാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. സത്യ സന്ധം എന്ന വിശ്വാസത്തോടെയാണ് അത് പ്രസിദ്ധീകരിച്ചത്. തെറ്റായ വാര്‍ത്ത നല്‍കാന്‍ ഇടവന്നതിനേകുറിച്ച് അന്വേഷിച്ച് അത് ഭാവിയില്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. തെറ്റായ വാര്‍ത്ത നല്‍കാന്‍ ഇടയായതില്‍ നിര്‍വാജ്യം ഖേദിക്കുന്നു.

Next Story

RELATED STORIES

Share it