Sub Lead

കൊറോണ: കണ്ണൂരിലെ രോഗിക്കൊപ്പം ദുബൈയിലുണ്ടായിരുന്ന ഏഴ് പേരെ നാട്ടിലെത്തിച്ചു

കണ്ണൂരില്‍ ഇതുവരെ 30 പേര്‍ ആശുപത്രികളിലും 200 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

കൊറോണ: കണ്ണൂരിലെ രോഗിക്കൊപ്പം ദുബൈയിലുണ്ടായിരുന്ന ഏഴ് പേരെ നാട്ടിലെത്തിച്ചു
X

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന ഏഴുപേരെ നാട്ടിലെത്തിച്ചു. അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തിയ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റ് അഞ്ചുപേര്‍ നേരത്തെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയരുന്നു.

കൊവിഡ് രോഗി നേരിട്ട് ഇടപഴകിയ 15 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പര്‍ക്കപ്പട്ടിക ഉണ്ടാക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്ന് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. കണ്ണൂരില്‍ ഇതുവരെ 30 പേര്‍ ആശുപത്രികളിലും 200 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.




Next Story

RELATED STORIES

Share it