- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ: സൗദിയില്‍ ജാഗ്രതാ നിര്‍ദേശം; വിമാനത്താവളങ്ങളിലും പരിശോധന
ചൈനയില്‍ നിന്നും നേരിട്ടോ അല്ലാതെയോ സൗദിയിലെത്തുന്ന മുഴുവന്‍ യാത്രക്കാരേയും വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ പരിശോധനക്ക് വിധേയരാക്കും.

റിയാദ്: ചൈനയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് സൗദി ആരോഗ്യമന്ത്രാലായം. കൊറോണ വൈറസ് തടയാനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി ആരോഗ്യമന്ത്രി തവ്ഫിക് അല്‍ റബിയ വ്യക്തമാക്കി. ചൈനയില്‍ നിന്ന് നേരിട്ട് വരുന്ന വിമാനങ്ങളുടെ നിരീക്ഷണ, നിയന്ത്രണ നടപടിക്രമങ്ങള്‍ മന്ത്രാലയം വര്‍ദ്ധിപ്പിച്ചു.

ചൈനയില്‍ നിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഏകോപിപ്പിച്ച് സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ കൊറോണ വൈറസ് കേസുകളൊന്നും ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ലെന്നും സൗദി ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംശയാസ്പദമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (എന്‍സിഡിസി) ആരോഗ്യ ഗൈഡ് തയ്യാറാക്കിയിട്ടുണ്ട്. എന്‍സിഡിസി ലബോറട്ടറി പരിശോധനകളിലൂടെ ദേശീയ ലബോറട്ടറിയിലേക്ക് സാമ്പിള്‍ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ചൈനയില്‍ വൈറസ് കണ്ടെത്തിയ ഉടന്‍ മന്ത്രാലയത്തിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ നടപ്പാക്കാനും വിവിധ രാജ്യങ്ങളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാനും മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായും (ലഭ്യമായ മറ്റ് സ്രോതസ്സുകളുമായും) പകര്‍ച്ചവ്യാധി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഏകോപിപ്പിക്കുന്നതും മുന്‍കരുതല്‍ നടപടികളില്‍ ഉള്‍പ്പെടുന്നു.
പനി, ചുമ, ശ്വാസതടസ്സം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് അണുബാധയുടെ സാധാരണ ലക്ഷണങ്ങളെന്ന് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ കഠിനമായ കേസുകളില്‍ ന്യുമോണിയ അല്ലെങ്കില്‍ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോമിന് കാരണമാകുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
ചൈനയില്‍ നിന്നും സൗദിയിലെത്തുന്ന യാത്രക്കാരെ എയര്‍ പോര്‍ട്ടുകളില്‍ പരിശോധനക്ക് വിധേയരാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കൊറോണ വൈറസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ചൈനയില്‍ നിന്നും നേരിട്ടോ അല്ലാതെയോ സൗദിയിലെത്തുന്ന മുഴുവന്‍ യാത്രക്കാരേയും വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ പരിശോധനക്ക് വിധേയരാക്കും. യാത്രക്കാര്‍ക്ക് പ്രതിരോധ നടപടികളും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചുകൊണ്ടാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പരിശോധന നടപടികള്‍ ആരംഭിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















