Sub Lead

കൊറോണ പ്രതിരോധം: 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു

ജനത കര്‍ഫ്യുവിനെക്കാള്‍ വലിയ കര്‍ഫ്യുവാണ് വരാന്‍ പോകുന്നത്. അവശ്യ സാധനങ്ങളുടെ ലഭ്യതയെ ലോക്ക് ഡൗണ്‍ ബാധിക്കില്ലെന്നും ഇത് കാരണം കഷ്ടപ്പെടുന്നവരെ രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

കൊറോണ പ്രതിരോധം: 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു
X

ന്യഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. അവശ്യ സര്‍വ്വീസുകളെ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും ഉത്തരവിലൂടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് എന്ന മഹാമാരി നേരിടാനുള്ള നിര്‍ണായക ഘട്ടമെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി സമ്പൂര്‍ണ കര്‍ഫ്യു പ്രഖ്യാപിച്ചത്. ചിലരുടെ അശ്രദ്ധ സമൂഹത്തിനും രാജ്യത്തിനും ഭീഷണി ഉയര്‍ത്തി. ഇപ്പോള്‍ ഇതു നടപ്പാക്കിയില്ലെങ്കില്‍ ഏറെ കുടുംബങ്ങളെ രാജ്യത്തിന് നഷ്ടപ്പെടും. വികസിത രാജ്യങ്ങള്‍ക്ക് പോലും കൊവിഡ് 19നെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല.

എന്നാല്‍ ഇത് മറികടക്കുന്ന ചില രാജ്യങ്ങളുടെ അനുഭവം കടമെടുത്താണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്ന നടപടിയിലേക്ക് രാജ്യം പോകുന്നത്. ജനത കര്‍ഫ്യുവിനെക്കാള്‍ വലിയ കര്‍ഫ്യുവാണ് വരാന്‍ പോകുന്നത്. അവശ്യ സാധനങ്ങളുടെ ലഭ്യതയെ ലോക്ക് ഡൗണ്‍ ബാധിക്കില്ലെന്നും ഇത് കാരണം കഷ്ടപ്പെടുന്നവരെ രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ലോക്ക് ഡൗണിലും കടകള്‍, പാല്‍ ബൂത്തുകള്‍, റേഷന്‍ കടകള്‍ എന്നിവ തുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആരോഗ്യ മേഖലക്ക് പുറമെ ടെലികോം പെട്രോള്‍ പമ്പുകള്‍ മാധ്യമങ്ങള്‍ എന്നിവയേയും കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യവശ്യമല്ലാത്ത കേന്ദ്രസംസ്ഥാന ഓഫീസുകളെല്ലാം അടച്ചിടും. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനവും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it