Sub Lead

കൊറോണ മരണ സംഖ്യ: ചൈനയെ മറികടന്ന് ഇറ്റലി; ലോകത്ത് കൊവിഡ് മരണസംഖ്യ 9000 കടന്നു -ഇറാനില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചു

ചൈനയ്ക്ക് പുറത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യവും, രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ മരിച്ചതും ഇറ്റലിയിലാണ്. ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകമെമ്പാടും പടര്‍ന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ കേന്ദ്രം യൂറോപ്പാണ്.

കൊറോണ മരണ സംഖ്യ: ചൈനയെ മറികടന്ന് ഇറ്റലി; ലോകത്ത് കൊവിഡ് മരണസംഖ്യ 9000 കടന്നു  -ഇറാനില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചു
X

റോം: കൊറോണ മരണ സംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി. കോവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ ബുധനാഴ്ച മാത്രം മരിച്ചത് 475 പേരെന്ന റിപ്പോര്‍ട്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ കൂടുതല്‍ മരണനിരക്കാണ് ഇറ്റലില്‍ രേഖപ്പെടുത്തിയത്. ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,405 ആയി. ചൈനയില്‍ 3249 പേരാണ് ഇതുവരെ മരിച്ചത്. ലോകത്താകമാനം ഇതുവരെ 9300 പേര്‍ മരിച്ചു. 229, 000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്.

ചൈനയ്ക്ക് പുറത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യവും, രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ മരിച്ചതും ഇറ്റലിയിലാണ്. ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകമെമ്പാടും പടര്‍ന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ കേന്ദ്രം യൂറോപ്പാണ്. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. അതേസമയം അമേരിക്കയില്‍ രോഗബാധ രൂക്ഷമായി പടരുകയാണ്. പ്രതിസന്ധി നേരിടാന്‍ അമേരിക്ക സൈനികരെ രംഗത്തിറക്കിയിരിക്കുകയാണ്. 10755 പേര്‍ക്ക കൊറോണ സ്ഥിരീകരിച്ച അമേരിക്കയില്‍ ഇതുവരെ 150 പേര്‍ മരിച്ചു.

രോഗം വ്യാപകമായ സ്‌പെയിനില്‍ മരണസംഖ്യ 767 ആയി. ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും വിദ്യാലയങ്ങള്‍ അടക്കമുള്ളവ അടച്ചിട്ടും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചും കൊവിഡിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളിലാണ് രാജ്യങ്ങളെല്ലാം.

സാമ്പത്തിക പ്രതിസന്ധിയിലായ പൗരന്മാര്‍ക്ക് ആശ്വാസം പകര്‍ന്ന് ബ്രിട്ടനും അമേരിക്കയും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും 82000 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

ജര്‍മ്മനിയില്‍ 12000ലേറെ പേര്‍ ചികിത്സയിലാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം രണ്ടാം ഘട്ടത്തിലാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ശ്രീലങ്കയില്‍ ഇതുവരെ രോഗം ബാധിച്ച് 50 പേര്‍മരിച്ചു. ഇവിടെ ഏപ്രിലില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവച്ചു.

ഇറാനിലും കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. ഇവിടെ രോഗം ബാധിച്ച് ഇന്ന് ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചു. 149 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇറാനില്‍ നിന്നുള്ള വിവരം. ഇറാനിലെ സ്ഥിതി ഗുരുതരമാണെന്നും സുരക്ഷിത സ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ അവിടെ തന്നെ തങ്ങുന്നതാണ് ഉചിതമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it